മാവോയിസ്റ്റ് കവിതയുടെ മരണം അറിയിച്ചത് സിപി മൊയ്തീനും സംഘവും; കണ്ണൂരിലോ വയനാട്ടിലോ തിരിച്ചടിക്ക് സാധ്യത

By Web TeamFirst Published Dec 30, 2023, 5:50 AM IST
Highlights

മാവോയിസ്റ്റുകൾ കണ്ണൂരിലോ, വയനാട്ടിലോ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ

കണ്ണൂര്‍: ഞെട്ടിത്തോട് വന മേഖലയിൽ തണ്ടര്‍ബോൾട്ടിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മാവോയിസ്റ്റ് കവിതയുടെ മരണം പുറംലോകത്തെ അറിയിച്ചത് കബനിദളം കമാന്റര്‍ സിപി മൊയ്തീനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞു. വയനാട് തിരുനെല്ലിയിലാണ് സിപി മൊയ്തീന്റെ നേതൃത്വത്തിൽ കവിതയുടെ മരണത്തിൽ പകരം വീട്ടുമെന്ന് മുന്നറിയിപ്പ് പോസ്റ്റര്‍ പതിച്ചത്.

അയ്യൻകുന്ന് ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് കബനിദളത്തിന്റെ കമ്മാന്ററായ സിപി മൊയ്‌തീൻ ജനവാസ മേഖലയിൽ എത്തിയത്. ആറ് പേരാണ് സംഘത്തിലുണ്ടായത്. നേരത്തെ തലപ്പുഴ, പേര്യ മേഖലകളിൽ ഇടവേളകളില്ലാതെ സിപി മൊയ്തീന്റെ നേതൃത്വത്തിൽ സായുധ സംഘം എത്താറുണ്ടായിരുന്നു. മാവോയിസ്റ്റുകൾ കണ്ണൂരിലോ, വയനാട്ടിലോ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മലയോര മേഖലകളിൽ നിരീക്ഷണം ശക്തമാക്കി.

Latest Videos

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

click me!