മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: സുരേന്ദ്രനെ കുറ്റവിമുക്തനായ കേസിൽ സർക്കാർ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

By Web Team  |  First Published Nov 20, 2024, 1:25 AM IST

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: സുരേന്ദ്രനെ കുറ്റവിമുക്തനായ കേസിൽ സർക്കാർ  അപ്പീൽ ഹൈക്കോടടതി ഇന്ന് വീണ്ടും പരിഗണിക്കും


കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.  സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസർകോട് കോടതി ഓക്ടോബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി. 

സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് അപരനായി പത്രിക നൽകിയ ബി.എസ്.പിയിലെ കെ. സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.  സാക്ഷിയായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസർകോഡ് കോടതി കെ. സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്.

Latest Videos

undefined

'അന്ന് തൃശ്ശൂരിന്റെ ചുമതല ഇപ്പോഴത്തെ പാലക്കാട് സ്ഥാനാർത്ഥിക്ക്, കൊടകര കേസ് അന്വേഷണത്തിൽ ആശങ്ക: തിരൂർ സതീഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!