വിദേശത്ത് നിന്ന് എത്തി ക്വാറന്‍റീനിൽ കഴിയവെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന ആളെ സെന്റ് പീറ്റേഴ്സ് ജംങ്ഷനിൽ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ആളെ ഓടിച്ചിട്ട് പിടികൂടി. നഗരത്തിലെ സെന്റ് പീറ്റേഴസ് ജംഗ്ഷനിലെത്തി പരിഭ്രാന്തി ഉണ്ടാക്കിയ ചെന്നീർക്കര സ്വദേശിയെയാണ് പിടികൂടിയത്.
അപ്രതീതിക്ഷിതമായ സംഭവമാണ് പത്തനംതിട്ട നഗരത്തിൽ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. ചെറിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇയാൾ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് ഓടി രക്ഷപ്പെട്ടത്.
undefined
നിരവധി ആളുകൾ എത്തുന്ന നഗര മധ്യത്തിലെ സെന്റ് പീറ്റേഴ്സ് ജംഗഷനിലെത്തിയ ഇയാൾ ശരിയായി മാസ്ക് ധരിക്കാത്തത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിരീക്ഷണത്തിൽ നിന്നെ ചാടിപ്പോയതാണെന്ന് മനസിലായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ പിടിക്കാൻ നോക്കിയെങ്കിലും ഓടി രക്ഷപെടാൻ ശ്രമിച്ചു. സമീപത്തെ കടകളിലേക്കും ഓടിക്കയറാൻ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപതിയിലേക്ക് മാറ്റി.
വിദേശത്ത് നിന്ന് രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ക്വാറന്റീനിൽ കഴിയുകയായിരുന്നു. ചെറിയ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.