അമ്മയോട് ഗുഡ്ബൈ പറഞ്ഞ് ഫോണ്‍ വെച്ചതാണ്, പിന്നീട് വിഷ്ണുവിന്‍റെ വിവരമില്ല; മുട്ടാത്ത വാതിലുകളില്ലെന്ന് കുടുംബം

By Web Team  |  First Published Aug 19, 2024, 1:02 PM IST

വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിലാണ് കപ്പൽ കമ്പനി. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിൽ കപ്പൽ മടങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകിയിട്ട് മറുപടി പോലും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

Malayali Youth Vishnu missing from ship since one month

ആലപ്പുഴ: കപ്പൽ ജോലിക്കിടെ ആലപ്പുഴ പുന്നപ്ര സ്വദേശി വിഷ്ണുവിനെ കാണാതായി ഒരു മാസമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിക്കുന്നില്ലെന്ന് കുടുംബം. നീതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിഷ്ണുവിന്‍റെ. കഴിഞ്ഞ ഒരു മാസമായി മകന് എന്ത് സംഭവിച്ചു എന്നറിയാതെ ആശങ്കയിലാണിവപ്‍. ജൂലൈ 17 ന്ന് രാത്രി അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ വച്ചതാണ് വിഷ്ണു. തൊട്ടടുത്ത ദിവസം മകനെ കാണാനില്ലെന്ന വിവരമാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചത്. തുടർന്ന് മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടി പക്ഷെ പ്രയോജന മുണ്ടായില്ല. 

ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയിലെ SSI റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രെയിനി വൈപ്പറായിരുന്നു വിഷ്ണു. ഒഡിഷയിൽ നിന്ന് പാരദ്വീപ് വഴി ചൈനയിലേക്ക് പോകുമ്പോൾ മലേഷ്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിൽ മലാക്കാ കടലിടുക്കിൽ വച്ചാണ് വിഷ്ണുവിനെ കാണാതാകുന്നത്. വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിലാണ് കപ്പൽ കമ്പനി. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിൽ കപ്പൽ മടങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകിയിട്ട് മറുപടി പോലും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

Latest Videos

കെസി വേണുഗോപാൽ എംപി, ശോഭ സുരേന്ദ്രൻ, എച്ച് സലാം എംഎൽഎ തുടങ്ങിയവർ വീട്ടിലെത്തിയെങ്കിലും സംസ്ഥാന മന്ത്രിമാർ അരും തന്നെ ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും ബന്ധുക്കള്‍ അറിയിച്ചു. 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image