ഗൂഡല്ലൂരിൽ മലയാളി മരിച്ച സംഭവം: കടന്നൽ അല്ല തേനീച്ചകളാണ് കുത്തിയതെന്ന് വിജയകുമാ‍ർ ബ്ലാത്തൂർ

കടന്നൽ അല്ല തേനീച്ചകളാണ് കുത്തിയതെന്ന് വിജയകുമാ‍ർ ബ്ലാത്തൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


തിരുവനന്തപുരം: വിനോദയാത്രക്കിടെ ഗൂഡല്ലൂരിൽ വച്ച് പ്രാണിയുടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രാണികളിൽ ഗവേഷണം നടത്തി വരുന്ന വിജയകുമാ‍ർ ബ്ലാത്തൂർ. കടന്നൽ അല്ല തേനീച്ചകളാണ് കുത്തിയതെന്ന് വിജയകുമാ‍ർ ബ്ലാത്തൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദേഹം മുഴുവൻ പൊതിഞ്ഞ് അവയുടെ വിഷ മുള്ളുകളും എപിടോക്സിൽ പ്രവർത്തിച്ച്  രക്ത കോശങ്ങൾ നശിച്ചതും കാണാമെന്നും പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

Latest Videos

അതേ സമയം, വിനോദയാത്രക്കിടെ ഗൂഡല്ലൂരിൽ വച്ച് കടന്നൽ കുത്തേറ്റ് മരിച്ച കോഴിക്കോട് വടകര സ്വദേശി പുതിയോട്ടിൽ സാബിറിന്റെ സംസ്കാരം ഇന്നലെ കഴിഞ്ഞു. ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുകയായിരുന്നു. വള്ള്യാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആയിരുന്നു സംസ്കാരം. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ആസിഫ്, സിനാൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ആണ് മൂന്ന് പേരും ഊട്ടിയിലേക്ക് യാത്ര തിരിച്ചത്.  

ഒരു ദിവസം ഊട്ടിയിൽ തങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് ഗൂഡല്ലൂരിലെത്തിയത്. സൂചി മലയിൽ നിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആണ് ആദ്യം കടന്നൽ കുത്തേറ്റത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേർക്കും കുത്തേൽക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലായി ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവരായിരുന്നു വിനോദയാത്രപോയ മൂന്ന് പേരും. കടന്നൽ ആക്രമണത്തിൽ മരിച്ച സാബിർ ആഴ്ചകൾക്ക് മുൻപാണ് വിദേശത്ത് നിന്നും നാട്ടിൽ എത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഊട്ടിയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം. 

സാബിറിനെ ആക്രമിക്കാനായി പ്രാണിക്കൂട്ടം പൊതിഞ്ഞപ്പോൾ രക്ഷിക്കാൻ ആസിഫും സിനാനും ഓടി എത്തിയിരുന്നു. പക്ഷെ രക്ഷിക്കാൻ ആയില്ല. ആർക്കും അടുക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു ആക്രമണം. അധികം വൈകാതെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ടാണ് ആസിഫിന്റെ ജീവൻ രക്ഷിക്കാൻ ആയതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.

ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുഎഇയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!