തമിഴ്നാട്ടിൽ സുപ്രധാന പ്രഖ്യാപനം; അച്ഛൻ കരുണാനിധിയുടെ വഴിയിൽ സ്റ്റാലിൻ; സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതി

ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം പഠിക്കാൻ ജസ്റ്റിസ് കുര്യൻ ജോസഫ് 

M K Stalin TN CM appoints new commission to study State rights

ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. 1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ ആവർത്തനമാണിത്.

ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷൻ്റെ പരിഗണന വിഷയങ്ങളാണ്. 2026 ജനുവരിയിൽ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂർണ റിപ്പോർട്ട് രണ്ട് വർഷത്തിനകം സമർപ്പിക്കണം. മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം.നാഗനാഥൻ എന്നിവർ സമിതി അംഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സമഗ്ര പരിശോധനയാണ് കമ്മീഷൻ്റെ ഉത്തരവാദിത്തം. സംസ്ഥാനങ്ങളുടെ  സ്വയംഭരണ അവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കിൽ നിർദേശിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos

vuukle one pixel image
click me!