മുനമ്പത്ത് 'നന്ദി മോദി' പരിപാടി ഇന്ന്, ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്രമന്ത്രി കിരൺ റിജുജു

ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡന്‍റ് തുഷാ‌ർ വെള്ളാപ്പള്ളി എന്നിവർ പങ്കെടുക്കും.

Union Minister Kiren Rijiju to inaugurate Nandhi Modi programme in Munambam today

കൊച്ചി: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന മുനമ്പത്ത് ഇന്ന് 'നന്ദി മോദി' പരിപാടി നടക്കും. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പത്തുകാരെ കുടിയിറക്ക് ഭീഷണിയിൽ നിന്ന് സംരക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് എൻഡിഎയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി കിരൺ റിജുജു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡന്‍റ് തുഷാ‌ർ വെള്ളാപ്പള്ളി എന്നിവർ പങ്കെടുക്കും.

ഇതിനിടെ, മുനമ്പം വഖഫ് ഭൂമി തർക്ക കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്‌മെന്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട്  വഖഫ് ട്രൈബ്യൂണലിന്  മുമ്പാകെ പറവൂർ സബ് കോടതിയിലെ മുൻ ഉത്തരവിന്റെ രേഖകൾ വിളിച്ചുവരുത്തണം എന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് അപേക്ഷ നൽകിയിരുന്നു. വഖഫ് ബോർഡിന്റെ ആവശ്യം ട്രിബ്യൂണൽ നിരസിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

Latest Videos

ചരിത്രപരമായ തീരുമാനവുമായി തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ; സംവരണത്തിനുള്ളിൽ സംവരണത്തിന് പുതിയ നയം നടപ്പാക്കി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

vuukle one pixel image
click me!