ഭാര്യയെ ഒരു നോക്ക് കാണാനാകാതെ വിട, നമ്പി രാജേഷിന് യാത്രാമൊഴിയേകി കുടുംബം

By Web Team  |  First Published May 16, 2024, 1:37 PM IST

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നാണ് മസ്കത്തിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന്റെ അടുക്കലേക്കുള്ള അമൃതയുടെ യാത്ര മുടങ്ങിയത്.


ദില്ലി : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് യാത്രാമൊഴി. ഭാര്യ അമൃതയും മക്കളും കുടുംബവും കണ്ണീരോടെ യാത്ര പറഞ്ഞു. 

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നാണ് മസ്കത്തിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന്റെ അടുക്കലേക്കുള്ള അമൃതയുടെ യാത്ര മുടങ്ങിയത്. രണ്ട് തവണ ടിക്കറ്റെടുത്തിട്ടും സമരം കാരണം അമൃതയ്ക്ക് പോകാനായില്ല. യാത്ര മുടങ്ങിയതോടെ പ്രാർത്ഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണ വാർത്തയാണ്. 

Latest Videos

രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി. ഇഞ്ചക്കലിലെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. ഒടുവിൽ ചർച്ച നടത്താമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചിച്ച് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു.

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന ക്രമക്കേടുകൾ, ഹോട്ടൽ ലൈസൻസിലടക്കം തിരിമറി

undefined

കാത്തിരുന്ന ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷെത്തിയതോടെ കൂട്ടക്കരച്ചിൽ ഉയർന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അത്യാസനന്ന നിലയിലായിരുന്നു ഭർത്താവിന് അരികിലേക്ക് ഉടൻ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാൻ എയർ ഇന്ത്യ അധികൃതർ ശ്രമിച്ചിരുന്നില്ല. ഇനി എന്ത് ഉറപ്പ് നൽകിയാലും നടപടിയെടുത്താലും അമൃതയുടെ കണ്ണീർ തോരുകയുമില്ല, ഇക്കഴിഞ്ഞ ഏഴിനായിരുന്നു മസ്കത്തിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ രാജേഷിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പ്രവാസികൾക്ക് സന്തോഷ വാർത്ത, വമ്പൻ പ്രഖ്യാപനവുമായി യുഎഇ; 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു


 

click me!