Malayalam News Highlights: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
Jul 5, 2024, 7:51 AM IST
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. ഒന്നര ആഴ്ചയായി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി 14 കാരൻ മൃദുൽ മരിച്ചു. രോഗലക്ഷണം കണ്ടത് രാമനാട്ടുകരയിലെ കുളത്തിൽ കുളിച്ച ശേഷം.
7:49 AM
മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
മാന്നാറിലെ കല കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.
7:48 AM
മഴ മുന്നറിയിപ്പ്; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് കള്ളകടൽ പ്രതിഭാസത്തിന് സാധ്യതയുണ്ട്. Read More
6:51 AM
ഹാത്രാസ് ദുരന്തം; മരിച്ചവരിൽ അന്യസംസ്ഥാനത്തിൽ നിന്നുള്ള ആളുകളും
ഹാത്രാസ് ദുരന്തത്തിൽ മരിച്ചവരിൽ അന്യസംസ്ഥാനത്തിൽ നിന്നുള്ള ആളുകളും. ഹരിയാനയിൽ നിന്നുമുള്ള നാലുപേരും മധ്യപ്രദേശിലും രാജസ്ഥാനിൽ നിന്നുമുള്ള ഓരോരുത്തരും മരിച്ചെന്ന് യുപി സർക്കാർ വ്യക്തമാക്കി.അന്വേഷണത്തിൽ സംസ്ഥാന സർക്കാരിനോടും പോലീസിനോടും സഹകരിക്കാൻ തയ്യാറാണെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ അറിയിച്ചു. മൂന്നംഗ ജുഡീഷണൽ അന്വേഷണ സംഘത്തെ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ബ്രിജേഷ് കുമാർ ശ്രീവാസ്തവ നയിക്കും.വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് റാവു, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭവേഷ് കുമാർ സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
6:31 AM
മാന്നാർ കല കൊലക്കേസിൽ കൂടുതൽ തെളിവിനായി പൊലീസ്
മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും.
6:28 AM
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. ഒന്നര ആഴ്ചയായി ചികിത്സയിലായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി 14 വയസുള്ള മൃദുലാണ് മരിച്ചത്. രണ്ടു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരത്താൽ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
7:49 AM IST:
മാന്നാറിലെ കല കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.
7:48 AM IST:
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് കള്ളകടൽ പ്രതിഭാസത്തിന് സാധ്യതയുണ്ട്. Read More
6:51 AM IST:
ഹാത്രാസ് ദുരന്തത്തിൽ മരിച്ചവരിൽ അന്യസംസ്ഥാനത്തിൽ നിന്നുള്ള ആളുകളും. ഹരിയാനയിൽ നിന്നുമുള്ള നാലുപേരും മധ്യപ്രദേശിലും രാജസ്ഥാനിൽ നിന്നുമുള്ള ഓരോരുത്തരും മരിച്ചെന്ന് യുപി സർക്കാർ വ്യക്തമാക്കി.അന്വേഷണത്തിൽ സംസ്ഥാന സർക്കാരിനോടും പോലീസിനോടും സഹകരിക്കാൻ തയ്യാറാണെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ അറിയിച്ചു. മൂന്നംഗ ജുഡീഷണൽ അന്വേഷണ സംഘത്തെ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ബ്രിജേഷ് കുമാർ ശ്രീവാസ്തവ നയിക്കും.വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് റാവു, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭവേഷ് കുമാർ സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
6:31 AM IST:
മാന്നാറിലെ കലയുടെ കൊലപാതകക്കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിന് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും.
6:28 AM IST: