Malayalam News Live : എഡിഎമ്മിന്‍റെ മരണം; അന്വേഷണസംഘം ഇന്ന് കുടുംബത്തിന്‍റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും. മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും ചോദിച്ചറിയുക. അതേസമയം, റിമാൻഡിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി നാളെ പരിഗണിക്കും.  

8:50 AM

അമ്മയും മകനും മരിച്ച നിലയിൽ

ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

8:49 AM

യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.

8:49 AM

ഉപതെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിൽ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ വാശിയേറിയ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും.

8:46 AM

ദിവ്യയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

എഡിഎമ്മിന്‍റെ മരണത്തില്‍ റിമാന്‍ഡിലുള്ള പി പി ദിവ്യയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. അരുണ്‍ കെ വിജയന്‍റെ മൊഴി വിവാദമായതോടെ കളക്ടർക്ക് എതിരെ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.

8:40 AM

നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും. മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും ചോദിച്ചറിയുക.  

8:40 AM

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

8:50 AM IST:

ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

8:49 AM IST:

എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.

8:49 AM IST:

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ വാശിയേറിയ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും.

8:46 AM IST:

എഡിഎമ്മിന്‍റെ മരണത്തില്‍ റിമാന്‍ഡിലുള്ള പി പി ദിവ്യയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. അരുണ്‍ കെ വിജയന്‍റെ മൊഴി വിവാദമായതോടെ കളക്ടർക്ക് എതിരെ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.

8:40 AM IST: