Malayalam news Live : എഡിഎമ്മിന്റെ മരണം: വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. പെട്രോൾ പന്പിന് NOC നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്. 

10:43 AM

ആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്ന് തോമസ് കെ തോമസ്

എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന്  തോമ്സ കെ തോമസ് വ്യക്തമാക്കി.രണ്ടു എംഎല്‍എമാരുടേയും  ഫോൺ പരിശോധിക്കണം.തന്‍റെ ഫോണും  പരിശോധിക്കാൻ ആവശ്യപെടും.ഒപ്പം ആന്‍റണി രാജുവിന്‍റെ  ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടുംആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു

10:43 AM

ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ

കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തിൽ പരാതി നൽകിയില്ല. പരാതി നൽകിയാലും തിടുക്കത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. 

10:42 AM

'വിശ്വാസം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന', പൊലീസ് എഫ്ഐആർ

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്റെ എഫ്ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രധാന പരാമർശം. എന്നാൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. എഫ് ഐ ആറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

6:03 AM

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസംരണ്ടുപ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.  

5:56 AM

പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിൽ

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിൽ. രണ്ടുദിവസങ്ങളിലായി 7 നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും. രാവിലെ 11.30ന് മീനങ്ങാടിയിൽ ആണ് ആദ്യപരിപാടി. പിന്നീട് പനമരത്തും പൊഴുതനയിലും കോർണർ മീറ്റിങ്ങുകളിൽ പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ നാളെയാണ് പ്രചാരണം. പിന്നീട് ദില്ലിയിലേക്ക് തന്നെ മടങ്ങിപ്പോകും.

5:37 AM

അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്. 

10:43 AM IST:

എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന്  തോമ്സ കെ തോമസ് വ്യക്തമാക്കി.രണ്ടു എംഎല്‍എമാരുടേയും  ഫോൺ പരിശോധിക്കണം.തന്‍റെ ഫോണും  പരിശോധിക്കാൻ ആവശ്യപെടും.ഒപ്പം ആന്‍റണി രാജുവിന്‍റെ  ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടുംആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു

10:43 AM IST:

കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തിൽ പരാതി നൽകിയില്ല. പരാതി നൽകിയാലും തിടുക്കത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. 

10:42 AM IST:

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്റെ എഫ്ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രധാന പരാമർശം. എന്നാൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. എഫ് ഐ ആറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

6:03 AM IST:

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസംരണ്ടുപ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.  

5:56 AM IST:

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിൽ. രണ്ടുദിവസങ്ങളിലായി 7 നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തും. രാവിലെ 11.30ന് മീനങ്ങാടിയിൽ ആണ് ആദ്യപരിപാടി. പിന്നീട് പനമരത്തും പൊഴുതനയിലും കോർണർ മീറ്റിങ്ങുകളിൽ പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ നാളെയാണ് പ്രചാരണം. പിന്നീട് ദില്ലിയിലേക്ക് തന്നെ മടങ്ങിപ്പോകും.

5:37 AM IST: