Malayalam News Live: ഉത്തര കന്ന‍‍ഡ ജില്ലയിൽ റെഡ് അലർട്ട്; ഷിരൂരിലെ തെരച്ചിലിന് വെല്ലുവിളി

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ റെഡ് അലർട്ടാണ്. കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് ഡ്രഡ്‍ജിംഗും തെരച്ചിലും നടത്തു. ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

8:48 AM

പൂക്കളം അലങ്കോലമാക്കിയതിൽ കേസ്

ബംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി സ്ത്രീ പൂക്കളം അലങ്കോലമാക്കിയതിൽ കേസ് എടുത്തു.ബെംഗളൂരു സംപിഗെഹള്ളി പൊലീസ് ആണ് കേസെടുത്തത്.ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് കേസ്.

8:47 AM

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ കാട്ടാന

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ കാട്ടാന.ഇന്നലെ രാത്രി 10 നാണ് കാട്ടാന സ്റ്റേഷന് മുന്നിലെത്തിയത്.വളപ്പിൽ നിന്ന തെങ്ങിൽ നിന്ന് പട്ട വലിച്ചു തിന്ന ശേഷം മടങ്ങി.

8:47 AM

കുരങ്ങൻ്റെ തല കമ്പിവേലിയിൽ കുടുങ്ങി

പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്തിന് സമീപം പനയൂരിൽ കുരങ്ങൻ്റെ തല കമ്പിവേലിയിൽ കുടുങ്ങി. കുരങ്ങൻ കുടുങ്ങി കിടന്നത് 3 മണിക്കൂർശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ വനം വകുപ്പിനെ വിവരമറിയിച്ചു.കമ്പി മുറിച്ച് കുരുക്കിൽ നിന്ന് വേർപ്പെടുത്തുകയായിരുന്നുകുരുങ്ങന് പരുക്കുകളില്ലെന്ന് വനം വകുപ്പ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം

7:32 AM

കുമരകത്ത് കാർ പുഴയിൽ വീണ് അപകടം; മരിച്ചവരിൽ ഒരാള്‍ മലയാളി

കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്ര സ്വദേശിനിയായ സയ്‌ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ.

7:32 AM

സിദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട്വാ എടുത്തിരുന്നു

8:48 AM IST:

ബംഗളുരു തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി സ്ത്രീ പൂക്കളം അലങ്കോലമാക്കിയതിൽ കേസ് എടുത്തു.ബെംഗളൂരു സംപിഗെഹള്ളി പൊലീസ് ആണ് കേസെടുത്തത്.ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് കേസ്.

8:47 AM IST:

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ കാട്ടാന.ഇന്നലെ രാത്രി 10 നാണ് കാട്ടാന സ്റ്റേഷന് മുന്നിലെത്തിയത്.വളപ്പിൽ നിന്ന തെങ്ങിൽ നിന്ന് പട്ട വലിച്ചു തിന്ന ശേഷം മടങ്ങി.

8:47 AM IST:

പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്തിന് സമീപം പനയൂരിൽ കുരങ്ങൻ്റെ തല കമ്പിവേലിയിൽ കുടുങ്ങി. കുരങ്ങൻ കുടുങ്ങി കിടന്നത് 3 മണിക്കൂർശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ വനം വകുപ്പിനെ വിവരമറിയിച്ചു.കമ്പി മുറിച്ച് കുരുക്കിൽ നിന്ന് വേർപ്പെടുത്തുകയായിരുന്നുകുരുങ്ങന് പരുക്കുകളില്ലെന്ന് വനം വകുപ്പ്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം

7:32 AM IST: