Malayalam News LIVE: നവീനെതിരായ പരാതിക്ക് പിന്നിൽ സിപിഎം കേന്ദ്രങ്ങളോ? അടിമുടി ദുരൂഹത

എഡിഎം  നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന് ആരോപണം ഉന്നയിച്ചുള്ള ടി വി പ്രശാന്തിന്‍റെ പരാതിയിൽ അടിമുടി ദുരൂഹത തുടരുന്നു. പരാതി വ്യാജം എന്ന് തെളിയിക്കുന്ന രണ്ടു രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. എഡിഎമ്മിന്‍റെ മരണശേഷം തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കിയ പരാതി ആണോ ഇതെന്ന സംശയം ബലപ്പെടുന്നത്.

7:24 AM

പാലക്കാട് ശക്തി തെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്

സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പാലക്കാട് ശക്തിതെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. കോൺഗ്രസ്, സിപിഎം പാർട്ടികളിലെ പ്രവർത്തകരും നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്. യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോ൪മുല മുന്നോട്ടുവെച്ച പിവി അൻവർ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു. 

7:23 AM

പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ

വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.

7:22 AM

പാലക്കാട് അപകടം: കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്ന് പൊലീസ്

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും എം.ഷഹീർ പറഞ്ഞു.കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

7:24 AM IST:

സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പാലക്കാട് ശക്തിതെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. കോൺഗ്രസ്, സിപിഎം പാർട്ടികളിലെ പ്രവർത്തകരും നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്. യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോ൪മുല മുന്നോട്ടുവെച്ച പിവി അൻവർ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു. 

7:23 AM IST:

വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.

7:22 AM IST: