Malayalam News Live : ഷിരൂര്‍ ദൗത്യം; അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്ന് തുടങ്ങും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും തെരച്ചിൽ സംഘത്തിന് ആശ്വാസമാണ്.

9:06 AM

ഡ്രഡ്ജർ എത്തിക്കാൻ കഴിയുമെന്ന് കരുതുന്നതായി ജില്ലാ ഭരണകൂടം

രാവിലെ പത്തരയോടെ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമെന്ന് കരുതുന്നതായി ജില്ലാ ഭരണകൂടം. എത്ര ദിവസം തെരച്ചിലിന് എടുക്കും എന്ന് നിലവിൽ പറയാനാകില്ല. മൂന്ന് ദിവസം എന്തായാലും തെരച്ചിൽ തുടരും. ഇക്കാര്യം കേരള സർക്കാരിനെ അറിയിച്ചതായി ജില്ലാ കളക്ടർ പി ലക്ഷ്മി പ്രിയ പറഞ്ഞു. ജില്ലാ കളക്ടർ വൈകിട്ടോടെ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തും.

9:05 AM

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More 

7:13 AM

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞ് വീണ യാത്രക്കാരൻ മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരിച്ചത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്.

7:12 AM

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ (75) നാണ് തൂങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7:11 AM

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ചർച്ചകൾക്ക് ശേഷമേ ബില്ലുകൾ പാർലമെൻറിൽ കൊണ്ടു വരൂ. ബില്ലുകൾ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാൻ തയ്യാറെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷവുമായി ഉടൻ രാജ്നാഥ് സിംഗ് ചർച്ച തുടങ്ങും.

7:09 AM

മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇടപെട്ട് കമ്പനി

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു.

7:08 AM

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു

നിപയും എം പോക്സും സ്ഥിരീകരിച്ചത്തോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സന്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണ് ഉള്ളത്. ഇതുവരെ പരിശോധിച്ച 37 സാന്പിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട്. എം പോക്സിൽ നിലവിൽ നാട്ടിലെ സന്പർക്കപ്പട്ടികയിൽ 23 പേരാണ് ഉള്ളത്. എം പോക്സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും മനസിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

7:07 AM

അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് തുടങ്ങാൻ കഴിഞ്ഞേക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ വേണ്ടി വരും. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നാണ് വിവരങ്ങൾ.

9:06 AM IST:

രാവിലെ പത്തരയോടെ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമെന്ന് കരുതുന്നതായി ജില്ലാ ഭരണകൂടം. എത്ര ദിവസം തെരച്ചിലിന് എടുക്കും എന്ന് നിലവിൽ പറയാനാകില്ല. മൂന്ന് ദിവസം എന്തായാലും തെരച്ചിൽ തുടരും. ഇക്കാര്യം കേരള സർക്കാരിനെ അറിയിച്ചതായി ജില്ലാ കളക്ടർ പി ലക്ഷ്മി പ്രിയ പറഞ്ഞു. ജില്ലാ കളക്ടർ വൈകിട്ടോടെ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തും.

9:05 AM IST:

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More 

7:13 AM IST:

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞ് വീണ യാത്രക്കാരൻ മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരിച്ചത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്.

7:12 AM IST:

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ (75) നാണ് തൂങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7:11 AM IST:

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ചർച്ചകൾക്ക് ശേഷമേ ബില്ലുകൾ പാർലമെൻറിൽ കൊണ്ടു വരൂ. ബില്ലുകൾ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാൻ തയ്യാറെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷവുമായി ഉടൻ രാജ്നാഥ് സിംഗ് ചർച്ച തുടങ്ങും.

7:09 AM IST:

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു.

7:08 AM IST:

നിപയും എം പോക്സും സ്ഥിരീകരിച്ചത്തോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സന്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണ് ഉള്ളത്. ഇതുവരെ പരിശോധിച്ച 37 സാന്പിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട്. എം പോക്സിൽ നിലവിൽ നാട്ടിലെ സന്പർക്കപ്പട്ടികയിൽ 23 പേരാണ് ഉള്ളത്. എം പോക്സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും മനസിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

7:07 AM IST: