Malayalam News Live : ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; പ്രതികൾ കാണാമറയത്ത്

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല. കമ്പളക്കാട് സ്വദേശി ഹർഷിദിനും സുഹൃത്തുക്കൾക്കുമായി പൊലീസിൻ്റെ തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. അതേസമയം, ആദിവാസി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തുടരുന്നതിലും മന്ത്രി ഒ ആർ കേളുവിൻ്റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് മന്ത്രിയുടെ മാനന്തവാടി ഓഫീസിലേക്ക് മാർച്ച് നടത്തും. 

7:05 AM

പട്ടിണിക്കിട്ടും ക്രൂരമായ മർദനവും; പിതാവും രണ്ടാനമ്മയും പ്രതികൾ, ഷെഫീക്ക് കേസിൽ കോടതി ഇന്ന് വിധി പറയും

കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്. 

7:05 AM

വിവാദപ്രസംഗം; ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തിന് മുന്നിൽ ഹാജരാകും, നടപടിയുണ്ടാകുമെന്ന് സൂചന

വിവാദപ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ വിദ്വേഷപ്രസംഗത്തിൽ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നൽകിയ റിപ്പോർട്ടും ഈക്കാര്യത്തിൽ നിർണ്ണായകമാണ്. ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. 

7:05 AM

ചോദ്യ പേപ്പർ ചോർച്ച; അശ്ലീല പരാമർശത്തിൽ അന്വേഷണം തുടങ്ങി, എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും

പത്താംതരം ടെർമിനൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബർ സെല്ലിന്റെ സഹായവും തേടും. എംഎസ് സൊല്യൂഷന്റെ വീഡിയോകളിൽ അശ്ലീല പരാമർശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

7:04 AM

ഉറപ്പുനൽകി കളക്ടര്‍, അ‍ഞ്ച് ലക്ഷം കൈമാറി; പ്രതിഷേധം അവസാനിച്ചു, കുട്ടമ്പുഴയിൽ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധത്തിനൊടുവിൽ നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി ജില്ലാ കളക്ടര്‍.  പ്രതിഷേധം തുടങ്ങി ഏഴ്  ണിക്കൂർ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്

7:05 AM IST:

കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്. 

7:05 AM IST:

വിവാദപ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ഇന്ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ വിദ്വേഷപ്രസംഗത്തിൽ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നൽകിയ റിപ്പോർട്ടും ഈക്കാര്യത്തിൽ നിർണ്ണായകമാണ്. ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. 

7:05 AM IST:

പത്താംതരം ടെർമിനൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബർ സെല്ലിന്റെ സഹായവും തേടും. എംഎസ് സൊല്യൂഷന്റെ വീഡിയോകളിൽ അശ്ലീല പരാമർശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

7:04 AM IST: