vuukle one pixel image

Malayalam News Live: സിപിഎം സെക്രട്ടേറിയേറ്റ് നാളെ, പ്രതിരോധമുയർത്തി പി ശശി

malayalam news live updates 5th september 2024malayalam news live updates 5th september 2024

നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യാനിരിക്കെ പ്രതിരോധ നീക്കവുമായി പി ശശിയും കളത്തിൽ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി ശശി ഉയർത്തുന്ന പ്രതിരോധം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പരാതി പരിശോധിന്നുന്നത്

11:51 AM

പ്രേംകുമാർ ചലച്ചിത്ര അക്കാദമി ചെയർമാനായി അധികാരമേറ്റു

പ്രേംകുമാർ ചലച്ചിത്ര അക്കാദമി ചെയർമാനായി അധികാരമേറ്റു.വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്നും പ്രേംകുമാർ പറഞ്ഞു.  ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. 

11:50 AM

കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, പ്രതി പിടിയിൽ

കോഴിക്കോട് സ്വകാര്യ ബസ്‌ ഡ്രൈവർക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളിൽ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

11:50 AM

കള്ളക്കേസെന്ന് നിവിൻ പോളി, ഡിജിപിക്ക് പ്രാഥമിക പരാതി നല്‍കി

കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്‍കി. ഇന്ന് രാവിലെ ഡിജിപിക്കാണ് നിവിൻ പോളി പരാതി നല്‍കിയത്. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. തന്‍റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിൻ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്. 

11:49 AM

അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയിൽ

 അങ്കമാലിയിൽ യുവാവിനെ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്‍റെ വീട്ടിൽ വെച്ചാണ്  രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

11:49 AM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്:പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. സജിമോൻ പാറയിലിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.

11:51 AM IST:

പ്രേംകുമാർ ചലച്ചിത്ര അക്കാദമി ചെയർമാനായി അധികാരമേറ്റു.വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്നും പ്രേംകുമാർ പറഞ്ഞു.  ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. 

11:50 AM IST:

കോഴിക്കോട് സ്വകാര്യ ബസ്‌ ഡ്രൈവർക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളിൽ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

11:50 AM IST:

കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്‍കി. ഇന്ന് രാവിലെ ഡിജിപിക്കാണ് നിവിൻ പോളി പരാതി നല്‍കിയത്. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. തന്‍റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിൻ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്. 

11:49 AM IST: