Malayalam News Live: അൻവർ ഇന്ന് കോഴിക്കോട്: തടയണ പൊളിക്കാൻ സിപിഎം പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുന്ന പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും

9:44 AM

'മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേ?'

സ്വർണക്കള്ളക്കടത്തിൽ താനുന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അൻവർ. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തിൽ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാൽ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോൾ തീരുമാനിച്ചാൽ മലപ്പുറം ജില്ലയിൽ മാത്രം 25 പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമാകും. സി.പി.എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാമ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വീണ്ടും അൻവർ

9:11 AM

ആൾക്കൂട്ടം താൽക്കാലികം

പിവി അൻവറിൻ്റെ നിലമ്പൂർ ചന്തമുക്കിലെ പൊതുയോഗത്തിലെ ആൾക്കൂട്ടം താത്കാലികം മാത്രമെന്ന് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുണ്ടാവും. സിപിഎം അണികൾ പാർട്ടിക്കൊപ്പം തന്നെയുണ്ടെന്നും അൻവറുമായി ബന്ധപ്പെട്ടത് പാർട്ടിക്കകത്തെ വിഷയമല്ലെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ പാർട്ടിക്ക് വേവലാതിയില്ലെന്നും പറഞ്ഞു.

9:09 AM

കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു

വയനാട് ദാസനക്കരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. തെങ്ങു മറച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു

9:09 AM

ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ

ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌.സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സ്വകാര്യ സ്കൂളിലെ അധ്യാപികയായ സൗന്ദര്യ ആറ് മാസം മുൻപാണ് ജോലിക്കെത്തിയത്.

9:08 AM

സർക്കാ‍ർ ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ആരോപണവുമായി സുഹൃത്തുക്കൾ

വൈക്കത്തെ വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടിന്റെ മരണത്തിൽ ആരോപണവുമായി സുഹൃത്തുക്കൾ. എ.ഇ.ഒയുടെ അധിക ചുമതല നിർവഹിച്ചത് ശ്യാം കുമാറിനെ  മാനസിക സമ്മർദ്ദത്തിലാക്കി. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം നേരിട്ടു. ശ്യാം കുമാറിനെ കാണാതാകുന്നതിന്റെ തലേ ദിവസവും ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടു. 

9:07 AM

അൻവറിൻ്റെ തടയണക്കും 'പണി'

കക്കാടം പോയിലിലെ പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങി കൂടാരഞ്ഞി പഞ്ചായത്ത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് നടപടി. ഇതിനായി  ടെണ്ടർ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്നാണ് തീരുമാനിച്ചത്. തടയണ പൊളിച്ചു നീക്കാൻ 8 മാസം മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടതാണ്. ഒരു മാസതത്തിനകം പൊളിച്ചു നീക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഇത് പഞ്ചായത്ത് വൈകിപ്പിച്ചു. ഇപ്പോൾ പിവി അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത്‌ നടപടി വേഗതത്തിലാക്കിയത്.

9:06 AM

ചൈനയെ എങ്ങനെ വിശ്വസിക്കും?

ചൈനീസ് അതിർത്തിയിൽ നിന്ന് ശൈത്യകാലത്ത് സേനയെ കുറയ്ക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ചൈനയെ വിശ്വസിക്കാനാകില്ലെന്ന് വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സമവായമായെന്ന് ചൈന പ്രതികരിച്ചെങ്കിലും അതിർത്തിയിൽ ഇത് കാണുന്നില്ലെന്ന് കരസേന പറയുന്നു. തുടർച്ചയായി അഞ്ചാം വട്ടമാണ് ശൈത്യകാലത്തും സേനയെ നിലനിർത്തുന്നത്.

9:44 AM IST:

സ്വർണക്കള്ളക്കടത്തിൽ താനുന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അൻവർ. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകൻ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വർണ കള്ളക്കടത്തിൽ പി.ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാൽ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പൊതുയോഗത്തെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പൊതുയോഗം വിപ്ലവമാവുമെന്ന് പറഞ്ഞു അത് സംഭവിച്ചു. പി.വി.അൻവറിൻ്റെ നെഞ്ചത്ത് കയറാതെ സർക്കാർ യുവാക്കളുടെ കാര്യം നോക്കണം. ഇപ്പോൾ തീരുമാനിച്ചാൽ മലപ്പുറം ജില്ലയിൽ മാത്രം 25 പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് ഭരണം നഷ്ടപ്പെടും. മലപ്പുറത്തും കോഴിക്കോടും പാലക്കാടും പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമാകും. സി.പി.എം വെല്ലുവിളിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണ്. തന്നെ വർഗീയവാദിയാക്കാനാമ് ശ്രമം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് സർവേ പുരോഗമിക്കുകയാണെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വീണ്ടും അൻവർ

9:13 AM IST:

പിവി അൻവറിൻ്റെ നിലമ്പൂർ ചന്തമുക്കിലെ പൊതുയോഗത്തിലെ ആൾക്കൂട്ടം താത്കാലികം മാത്രമെന്ന് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുണ്ടാവും. സിപിഎം അണികൾ പാർട്ടിക്കൊപ്പം തന്നെയുണ്ടെന്നും അൻവറുമായി ബന്ധപ്പെട്ടത് പാർട്ടിക്കകത്തെ വിഷയമല്ലെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ പാർട്ടിക്ക് വേവലാതിയില്ലെന്നും പറഞ്ഞു.

9:09 AM IST:

വയനാട് ദാസനക്കരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. തെങ്ങു മറച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു

9:09 AM IST:

ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌.സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സ്വകാര്യ സ്കൂളിലെ അധ്യാപികയായ സൗന്ദര്യ ആറ് മാസം മുൻപാണ് ജോലിക്കെത്തിയത്.

9:08 AM IST:

വൈക്കത്തെ വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടിന്റെ മരണത്തിൽ ആരോപണവുമായി സുഹൃത്തുക്കൾ. എ.ഇ.ഒയുടെ അധിക ചുമതല നിർവഹിച്ചത് ശ്യാം കുമാറിനെ  മാനസിക സമ്മർദ്ദത്തിലാക്കി. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം നേരിട്ടു. ശ്യാം കുമാറിനെ കാണാതാകുന്നതിന്റെ തലേ ദിവസവും ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടു. 

9:07 AM IST:

കക്കാടം പോയിലിലെ പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടി തുടങ്ങി കൂടാരഞ്ഞി പഞ്ചായത്ത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് നടപടി. ഇതിനായി  ടെണ്ടർ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്നാണ് തീരുമാനിച്ചത്. തടയണ പൊളിച്ചു നീക്കാൻ 8 മാസം മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടതാണ്. ഒരു മാസതത്തിനകം പൊളിച്ചു നീക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഇത് പഞ്ചായത്ത് വൈകിപ്പിച്ചു. ഇപ്പോൾ പിവി അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത്‌ നടപടി വേഗതത്തിലാക്കിയത്.

9:06 AM IST: