Malayalam News Live: ഉപതെരഞ്ഞെടുപ്പ്: പാലക്കാട് സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയാകും?

പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഇടത് , വലത് മുന്നണികളുടെ സ്ഥാനാർത്ഥികളായി. ചിത്രം പൂർണമാകണമെങ്കിൽ ബിജെപി സ്ഥാനാർത്ഥികളെ കൂടി അറിയണം. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പറയുന്നു. വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട് രാവിലെ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനായി ഇറങ്ങി കഴിഞ്ഞു. സരിന്റെ റോഡ് ഷോ വൈകീട്ട് ഉണ്ട്. വയനാട്ടിലും ചേലക്കരയിലും പ്രചാരണത്തിരക്കിലാണ് പ്രവർത്തകർ