Malayalam Live News: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു
Jul 18, 2022, 9:49 PM IST
എം എം മണിയുടെ വിവാദ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണം:വി ഡി സതീശൻ. അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്നത്തെ വാർത്തകൾ അറിയാം.
9:49 PM
തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു
തൃശ്ശൂരിൽ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്
5:53 PM
വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു
എറണാകുളം വൈറ്റിലയിൽ മേൽപാലത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു. കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പിള്ളിയിലെ പെയിൻ്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്.
5:52 PM
2 എടുത്താൽ 2 ഫ്രീ! സിനിമ ടിക്കറ്റിൽ ഇളവ്
സിനിമ തീയറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്കുമായി പുതിയ ചിത്രം കുറി. കുറിയുടെ ടിക്കറ്റ് നിരക്കിൽ 50% ഇളവുമായി നിർമാതാവ്. മൂന്നിൽ കൂടുതൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് 50% ഇളവ്. നാല് ടിക്കറ്റ് എടുത്താൽ രണ്ട് ടിക്കറ്റിന്‍റെ പണം നൽകിയാൽ മതി. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന് ആദ്യ ആഴ്ചയിലാണ് ഇളവ്. തീയറ്ററുകളിലേക്ക് കാണികളെ തിരിച്ചെത്തിക്കാനാണ് ഇളവെന്ന് നിർമാതാവ് സിയാദ് കോക്കർ.
5:42 PM
പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി
വിവാദമായ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി കൊലപാതക കേസിൽ രണ്ട് പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡി വൈ എസ് പി രാമചന്ദ്രൻ, സി പി ഒ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് പ്രതിസ്ഥാനത്ത് നിന്ന് നീക്കിയത്. എറണാകുളം സിബിഐ കോടതിയുടേതാണ് ഉത്തരവ്. തങ്ങളെ പ്രതി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിലാണ് വിധി.
4:04 PM
സമയം പാഴാക്കാതെ കൊവിഡ് ധനസഹായം വിതരണം ചെയ്യാൻ സംസ്ഥാനങ്ങളോട് സുപ്രീം കോടതി
കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം സമയം പാഴാക്കാതെ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശം. .സഹായധനം നിഷേധിക്കപ്പെടുകയോ ലഭിക്കാതിരിക്കുകയോ ചെയ്തവര്‍ക്ക് ഇതിനായുള്ള പരാതി പരിഹാര സമിതിയെ സമീപിക്കാം.ജസ്റ്റീസുമാരായ എം.ആര്‍ ഷാ, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിൻ്റെ താണ് നിർദ്ദേശം
3:48 PM
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി അറിയിച്ചു
3:44 PM
അഡ്വ.അജകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
നടിയെ ആക്രമിച്ച കേസിൽ അഡ്വ.അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു.അതിജീവിതയുടെ ആവശ്യ പ്രകാരമാണ് നടപടി.
3:11 PM
മണിക്കെതിരായ അധിക്ഷേപം: ഖേദം പ്രകടിപ്പിച്ച് മഹിള കോണ്‍ഗ്രസ്
എം എം മണിക്കെതിരായ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹിള കോണ്‍ഗ്രസ് തിരു.ജില്ലാ കമ്മിറ്റി. നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോർഡ് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമായിരുന്നില്ല ബോര്‍ഡെന്നുമാണ് വിശദീകരണം. ശ്രദ്ധയില്‍പ്പെട്ടയുടനെ ബോര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.
2:49 PM
'നടിയെ ആക്രമിച്ച കേസില്‍ 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണം' : ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈംബ്രാഞ്ചാണ് ഹര്‍ജി സമർപ്പിച്ചത്. ഈ പരിഗണിച്ചാണ് കോടതി ഉത്തരവ്.
2:45 PM
എം.എം.മണിയെ അധിക്ഷേപിച്ച് കെ.സുധാകരൻ
'മഹിളാ കോൺഗ്രസ് മാർച്ചിലെ പോസ്റ്ററില്‍ ഉപയോഗിച്ച മുഖം തന്നെയല്ലേ അദ്ദേഹത്തിന്‍റെ മുഖം'.'ഒറിജിനൽ അല്ലാണ്ട് കാണിക്കാൻ പറ്റുമോ'
'അത് ഇപ്പോ അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു'വെന്നും കെ സുധാകരന്‍
2:42 PM
തീവ്രന്യൂനമർദ്ദം ദുർബലമായി : ജൂലൈ 20 വരെ മഴ തുടരും
അറബികടലിലെ തീവ്രന്യൂന മർദ്ദം വടക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.കേരളത്തിൽ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.
12:44 PM
എം എം മണിയുടെ വിവാദ പരമാര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണം: വി ഡി സതീശന്‍
ഇത് കൗരവ സഭയല്ല, നിയമസഭയാണെന്നും പ്രതിപക്ഷ നേതാവ്. മണിയുടെ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയര്‍
12:07 PM
നടന്ന് പോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല:ഇ പി ജയരാജന്‍
വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. Read More
11:45 AM
കള്ളാക്കുറിശ്ശിയിൽ പെൺകുട്ടിയുടെ ആത്മഹത്യ; ഇടപെട്ട് മദ്രാസ് ഹൈക്കോടതി
തമിഴ്നാട്ടിലെ കള്ളാക്കുറിശ്ശിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ ഉടൻ മൃതദേഹം സംസ്കരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. Read More
11:15 AM
അന്വേഷണവുമായി സഹകരിക്കുമെന്ന് ശബരിനാഥൻ
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ അന്വേഷണവുമായി സഹകരിക്കുമെന്ന് കെ എസ് ശബരിനാഥൻ. പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടെ താണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.
10:58 AM
മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘം
വിമാനത്തിനുള്ളിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം തടഞ്ഞ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് പ്രത്യേക സംഘം. ഗൺമാൻ അനിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് ചെയ്തത്. പ്രതികളെ തടഞ്ഞത് അനിലിന്‍റെ കൃത്യ നിർവ്വഹണത്തിന്‍റെ ഭാഗമെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്. Read More
10:33 AM
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ അതിഥി വോട്ടര്‍മാരും
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കേരള നിയമസഭയിൽ തുടങ്ങി. നിലവിലെ ധാരണ അനുസരിച്ച് കേരളത്തിൽ 140 എംഎൽഎമാരുടേയും വോട്ട് യശ്വന്ത് സിൻഹയ്ക്ക് ലഭിക്കും.
പാലക്കാട് ചികിത്സയിൽ കഴിയുന്ന യുപി യിലെ ബിജെപി എം എൽ എ നീൽ രത്തൻ സിങ്ങും കോവിഡ് ചികിത്സയിൽ കഴിയുന്ന തിരുനെൽവേലി എം പി ഞാനതിരുവിയവും കേരള നിയമസഭ മന്ദിരത്തിൽ ആണ് വോട്ട് രേഖപ്പെടുത്തുക.
10:31 AM
വിലക്കയറ്റം രാജ്യസഭയിൽ
അഗ്നിപഥ്, വാക്കുകൾക്ക് വിലക്ക്, ജി എസ് ടി , ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് കേരളത്തിൽ നിന്നുള്ള എം പിമാർ. അഗ്നിപഥിൽ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് ബിനോയ് വിശ്വം ആണ്.
10:30 AM
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി
കേരള നിയമസഭയിലും വോട്ടെടുപ്പ് നടപടികൾ തുടങ്ങി
10:30 AM
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെൻ്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കു
10:29 AM
ശബരീനാഥനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ്. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ.
10:29 AM
'കിഫ്ബിക്കെതിരായ ഇഡി ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെ': തോമസ് ഐസക്
ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുൻധനമന്ത്രി തോമസ് ഐസക്. എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
9:01 AM
ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്.
9:00 AM
നടിയെ ആക്രമിച്ച കേസ്; അനുബന്ധ കുറ്റപത്രം തയ്യാറായി
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അനുബന്ധ കുറ്റപത്രം തയ്യാറായി. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ ശരത് മുഖേന ദീലിപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രം ആവർത്തിക്കുന്നത്. Read More
8:06 AM
സിബിഎസ്ഇ പരീക്ഷാ ഫലം ഈ മാസം അവസാനത്തോടെ
സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്. സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി.
7:52 AM
അഴിമതി വീരന്മാരുടെ പട്ടിക തയാറാക്കുന്നു
അഴിമതിക്കാരായ ഉദ്യോസ്ഥരുടെ ഡാറ്റാ ബേസ് തന്നെ തയാറാക്കി പൂട്ടിടാൻ നിർദേശം നൽകി വിജിലൻസ് മേധാവി മനോജ് എബ്രഹാമിനറെ സർക്കുലർ. അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും, പിന്തുർന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്. Read More
7:51 AM
ആന്‍റണി രാജുവിന് കുരുക്കായി ഇന്‍റർപോൾ റിപ്പോർട്ടും
മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇന്‍റർപോൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്.
7:51 AM
ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്
സിനിമ താരങ്ങളായ ബാബു രാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. Read More
7:50 AM
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. Read More
7:49 AM
ഇടുക്കി സത്രം എയർ സ്ട്രിപ്പിന്‍റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു
ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്‍റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമായത്. Read More
7:48 AM
രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം
അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. Read more
9:49 PM IST:
തൃശ്ശൂരിൽ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്
5:53 PM IST:
എറണാകുളം വൈറ്റിലയിൽ മേൽപാലത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു. കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പിള്ളിയിലെ പെയിൻ്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്.
5:52 PM IST:
സിനിമ തീയറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്കുമായി പുതിയ ചിത്രം കുറി. കുറിയുടെ ടിക്കറ്റ് നിരക്കിൽ 50% ഇളവുമായി നിർമാതാവ്. മൂന്നിൽ കൂടുതൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് 50% ഇളവ്. നാല് ടിക്കറ്റ് എടുത്താൽ രണ്ട് ടിക്കറ്റിന്‍റെ പണം നൽകിയാൽ മതി. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന് ആദ്യ ആഴ്ചയിലാണ് ഇളവ്. തീയറ്ററുകളിലേക്ക് കാണികളെ തിരിച്ചെത്തിക്കാനാണ് ഇളവെന്ന് നിർമാതാവ് സിയാദ് കോക്കർ.
5:42 PM IST:
വിവാദമായ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി കൊലപാതക കേസിൽ രണ്ട് പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡി വൈ എസ് പി രാമചന്ദ്രൻ, സി പി ഒ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് പ്രതിസ്ഥാനത്ത് നിന്ന് നീക്കിയത്. എറണാകുളം സിബിഐ കോടതിയുടേതാണ് ഉത്തരവ്. തങ്ങളെ പ്രതി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിലാണ് വിധി.
4:04 PM IST:
കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം സമയം പാഴാക്കാതെ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശം. .സഹായധനം നിഷേധിക്കപ്പെടുകയോ ലഭിക്കാതിരിക്കുകയോ ചെയ്തവര്‍ക്ക് ഇതിനായുള്ള പരാതി പരിഹാര സമിതിയെ സമീപിക്കാം.ജസ്റ്റീസുമാരായ എം.ആര്‍ ഷാ, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിൻ്റെ താണ് നിർദ്ദേശം
3:48 PM IST:
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി അറിയിച്ചു
3:49 PM IST:
നടിയെ ആക്രമിച്ച കേസിൽ അഡ്വ.അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു.അതിജീവിതയുടെ ആവശ്യ പ്രകാരമാണ് നടപടി.
3:11 PM IST:
എം എം മണിക്കെതിരായ അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹിള കോണ്‍ഗ്രസ് തിരു.ജില്ലാ കമ്മിറ്റി. നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോർഡ് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമായിരുന്നില്ല ബോര്‍ഡെന്നുമാണ് വിശദീകരണം. ശ്രദ്ധയില്‍പ്പെട്ടയുടനെ ബോര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.
2:49 PM IST:
നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈംബ്രാഞ്ചാണ് ഹര്‍ജി സമർപ്പിച്ചത്. ഈ പരിഗണിച്ചാണ് കോടതി ഉത്തരവ്.
2:45 PM IST:
'മഹിളാ കോൺഗ്രസ് മാർച്ചിലെ പോസ്റ്ററില്‍ ഉപയോഗിച്ച മുഖം തന്നെയല്ലേ അദ്ദേഹത്തിന്‍റെ മുഖം'.'ഒറിജിനൽ അല്ലാണ്ട് കാണിക്കാൻ പറ്റുമോ'
'അത് ഇപ്പോ അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു'വെന്നും കെ സുധാകരന്‍
2:42 PM IST:
അറബികടലിലെ തീവ്രന്യൂന മർദ്ദം വടക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.കേരളത്തിൽ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.
12:44 PM IST:
ഇത് കൗരവ സഭയല്ല, നിയമസഭയാണെന്നും പ്രതിപക്ഷ നേതാവ്. മണിയുടെ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയര്‍
12:29 PM IST:
വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. Read More
11:45 AM IST:
തമിഴ്നാട്ടിലെ കള്ളാക്കുറിശ്ശിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ ഉടൻ മൃതദേഹം സംസ്കരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. Read More
11:15 AM IST:
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ അന്വേഷണവുമായി സഹകരിക്കുമെന്ന് കെ എസ് ശബരിനാഥൻ. പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടെ താണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.
10:58 AM IST:
വിമാനത്തിനുള്ളിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം തടഞ്ഞ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് പ്രത്യേക സംഘം. ഗൺമാൻ അനിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് ചെയ്തത്. പ്രതികളെ തടഞ്ഞത് അനിലിന്‍റെ കൃത്യ നിർവ്വഹണത്തിന്‍റെ ഭാഗമെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്. Read More
10:33 AM IST:
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കേരള നിയമസഭയിൽ തുടങ്ങി. നിലവിലെ ധാരണ അനുസരിച്ച് കേരളത്തിൽ 140 എംഎൽഎമാരുടേയും വോട്ട് യശ്വന്ത് സിൻഹയ്ക്ക് ലഭിക്കും.
പാലക്കാട് ചികിത്സയിൽ കഴിയുന്ന യുപി യിലെ ബിജെപി എം എൽ എ നീൽ രത്തൻ സിങ്ങും കോവിഡ് ചികിത്സയിൽ കഴിയുന്ന തിരുനെൽവേലി എം പി ഞാനതിരുവിയവും കേരള നിയമസഭ മന്ദിരത്തിൽ ആണ് വോട്ട് രേഖപ്പെടുത്തുക.
10:31 AM IST:
അഗ്നിപഥ്, വാക്കുകൾക്ക് വിലക്ക്, ജി എസ് ടി , ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് കേരളത്തിൽ നിന്നുള്ള എം പിമാർ. അഗ്നിപഥിൽ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് ബിനോയ് വിശ്വം ആണ്.
10:30 AM IST:
കേരള നിയമസഭയിലും വോട്ടെടുപ്പ് നടപടികൾ തുടങ്ങി
10:30 AM IST:
വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെൻ്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കു
10:29 AM IST:
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ്. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ.
10:29 AM IST:
ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുൻധനമന്ത്രി തോമസ് ഐസക്. എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
9:01 AM IST:
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്.
10:25 AM IST:
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അനുബന്ധ കുറ്റപത്രം തയ്യാറായി. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ ശരത് മുഖേന ദീലിപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രം ആവർത്തിക്കുന്നത്. Read More
8:06 AM IST:
സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്. സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി.
7:52 AM IST:
അഴിമതിക്കാരായ ഉദ്യോസ്ഥരുടെ ഡാറ്റാ ബേസ് തന്നെ തയാറാക്കി പൂട്ടിടാൻ നിർദേശം നൽകി വിജിലൻസ് മേധാവി മനോജ് എബ്രഹാമിനറെ സർക്കുലർ. അഴിമതിക്ക് പേരുകേട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പ്രത്യേകം നോട്ടമിടാനും, പിന്തുർന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്. Read More
9:04 AM IST:
മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇന്‍റർപോൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്.
7:51 AM IST:
സിനിമ താരങ്ങളായ ബാബു രാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. Read More
7:50 AM IST:
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. Read More
9:31 AM IST:
ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്‍റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്‍റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമായത്. Read More
7:48 AM IST: