Malayalam News Highlights: അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസം

കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 8 ദിവസം.  സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് എട്ടാം ദിവസമായ ഇന്നും രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പുഴയ്ക്ക് അടിയിൽ നിന്ന് ലഭിച്ച സിഗ്നലിൽ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ.തെരച്ചിലിന് കൂടുതൽ റഡാറുകൾ ഇന്നെത്തിച്ചിട്ടുണ്ട്.

11:09 AM

നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് കേന്ദ്രത്തിന്റെ വാദം; പ്രത്യേക സമിതി ഇന്ന് റിപ്പോർട്ട് കോടതിയിൽ നൽകും

രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതൽ സ്ഥലങ്ങളിൽ ചോർന്നതിന് തെളിവില്ല എന്ന നിലപാടിൽ കോടതി ഉറച്ചു നിൽക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം.

11:09 AM

ജോ ബൈഡൻ പിന്മാറി, പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് പണം ഒഴുകുന്നു

2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് പണം ഒഴുകുന്നു. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു ജോ ബൈഡന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പ് ചെലവിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്

11:08 AM

തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു

ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്

11:01 AM

പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം

യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളികള്‍ ഏറ്റെടുക്കാനുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ എറണാകുളത്തും ഇടുക്കിയിലും വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നു.ഇതിനുപിന്നാലെയാണ് പാലക്കാടും പള്ളികളില്‍ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്തെത്തിയത്. പള്ളികളുടെ ഗേറ്റുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധിച്ചത്

11:09 AM IST:

രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതൽ സ്ഥലങ്ങളിൽ ചോർന്നതിന് തെളിവില്ല എന്ന നിലപാടിൽ കോടതി ഉറച്ചു നിൽക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം.

11:09 AM IST:

2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് പണം ഒഴുകുന്നു. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു ജോ ബൈഡന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പ് ചെലവിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്

11:08 AM IST:

ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്

11:01 AM IST: