'ഭ്രാന്തുള്ളവർ ഗവർണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം സ്വരാജ്

By Web Team  |  First Published Jul 1, 2024, 7:56 PM IST

ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാവാമെന്നും അദ്ദേഹം പറഞ്ഞു


കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കെഎസ്ഇബി ഓഫീസേർസ് അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!