ലോട്ടറി ടിക്കറ്റ് വില കൂട്ടി: ഇനി എല്ലാ ലോട്ടറികള്‍ക്കും ഒരേ വില

By Web Team  |  First Published Feb 6, 2020, 5:23 PM IST

ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്


തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളെട വിലയില്‍ മാറ്റം വരുത്തി ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന് കീഴിലുള്ള ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. പത്ത് രൂപ വീതമാണ് ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടിയിരിക്കുന്നത്. ആറ് ലോട്ടറി ടിക്കറ്റുകളുടേയും വില ഏകീകരിക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചിട്ടുണ്ട്. 

ലോട്ടറി വകുപ്പാണ് വില ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ത നികുതി ഏര്‍പ്പെടുത്തണമെന്ന് കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും കൗണ്‍സില്‍ ഈ നീക്കം അംഗീകരിച്ചിരുന്നില്ല. അതേസമയം നികുതി നിരക്ക് വര്‍ധിപ്പിച്ചത് മാത്രമല്ല. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും നികുതി വര്‍ധിപ്പിക്കാന്‍ കാരണമായെന്നാണ് സൂചന. 

Latest Videos

click me!