'വ്യാജ തിരിച്ചറിയൽ കാർഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെ, പരമാവധി ചെയ്യട്ടെ': രാഹുൽ മാങ്കൂട്ടത്തിൽ

By Web TeamFirst Published Jan 18, 2024, 11:01 AM IST
Highlights

ഏത് അന്വേഷണവും നടക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജയിൽ മോചിതനായ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. 

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വിജയന് ചെയ്യാൻ പറ്റുന്നത് പരമാവധി ചെയ്യട്ടെ. ഏത് അന്വേഷണവും നടക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജയിൽ മോചിതനായ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. 

സാന്ദ്ര ബോസെന്ന എസ്എഫ്ഐക്കാരിയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുവെങ്കിൽ ചോദിക്കാൻ ആ സ്ഥാപനത്തിന് ആർജവമുണ്ടാകില്ല. തനിക്ക് നോട്ടീസ് തന്നാൽ ഹാജരാകുമായിരുന്നല്ലോ. പി.കെ. ബിജുവിനെ അറസ്റ്റ് ചെയ്തത് സമര സ്ഥലത്ത് നിന്നാണ്. തന്നെ അറസ്റ്റ് ചെയ്തത് വീട്ടിൽ നിന്നാണ്. ഏത് സംസ്ഥാന അധ്യക്ഷനെയാണ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നെ പ്രതിയാക്കിയ ശേഷം ഞാൻ 10 പ്രാവശ്യം കന്റോൺമെൻ്റ് സ്റ്റേഷനിൽ പോയിട്ടുണ്ട്. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. ഇനിയും ജയിലിൽ പോകാൻ തന്നെയാണ് തീരുമാനമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

Latest Videos

'സിപിഎം നേതാക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നു, എല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്': എം വി ഗോവിന്ദൻ

https://www.youtube.com/watch?v=Ko18SgceYX8

click me!