ലോക്സഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയുടെയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നെങ്കിലും വായന മുടക്കിയില്ലെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: വായനാ അനുഭവങ്ങളും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ വർഷം വായിച്ചു തീർത്ത പുസ്തകങ്ങളുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയ ഫേസ്‍ബുക്ക് പോസ്റ്റിലാണ് സതീശന്റെ ക്ഷണം. ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ലെങ്കിലും വായന മുടക്കിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവ പതിവ് തിരക്ക് വല്ലാതെയങ്ങ് കൂട്ടിയെങ്കിലും തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
ഒപ്പം സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും വായനാ അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ക്ഷണം കൂടിയാണിതെന്നും ഫേസ്‍ബുക്ക് പോസ്റ്റിലുണ്ട്. തുടർന്നാണ് കഴിഞ്ഞ വർഷം വായിച്ചു തീർത്ത പുസ്തകങ്ങളുടെ പട്ടിക അദ്ദേഹം പങ്കുവെച്ചത്. ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം