കെ വി തോമസിന്‍റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു

By Web Team  |  First Published Aug 6, 2024, 10:05 PM IST

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് തോപ്പുംപടിയിലെ വീട്ടിൽ നടത്തും. 

kv thomas wife sherly thomas passed away

കൊച്ചി: സംസ്ഥാന സർക്കാറിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്‍റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. വടുതല പൂവങ്കേരി വീട്ടിൽ പരേതനായ കേരള പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്. സംസ്കാരം നാളെ വൈകിട്ട് തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image