രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും ഭീഷണി തുടരുകയാണെന്നും കൂടുതൽ യുവതികൾ ഇപ്പോഴും രക്ഷപ്പെടാനാകാതെ കുവൈറ്റിലുണ്ടെന്നും കോട്ടയം സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
കോട്ടയം: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളിലേക്ക് എത്താനാകാതെ പൊലീസ്.മലയാളി യുവതികളെ കുവൈറ്റിലെ അറബി കുടുംബങ്ങൾക്ക് വിൽപന നടത്തിയ മജീദിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും പൊലീസിന് ലഭിച്ചിട്ടില്ല. രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും ഭീഷണി തുടരുകയാണെന്നും കൂടുതൽ യുവതികൾ ഇപ്പോഴും രക്ഷപ്പെടാനാകാതെ കുവൈറ്റിലുണ്ടെന്നും കോട്ടയം സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കുവൈറ്റിലെത്തിച്ച ശേഷം ഇവരെ വിൽപന നടത്തിയതിൽ ഇതുവരെ പൊലീസ് പിടിയിലായത് പത്തനംതിട്ട സ്വദേശി അജുമോൻ മാത്രം. അജുമോനാണ് കേരളത്തിലെ റിക്രൂട്ടിംഗിൽ പ്രവർത്തിച്ചത്.എന്നാൽ അറബികളിൽ നിന്നും പണം വാങ്ങിയതും കുവൈറ്റിൽ തങ്ങളെ ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും തളിപറമ്പ് സ്വദേശിയായ മജീദ് ആണെന്ന് യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ആരാണ് മജീദ് ഇപ്പോൾ എവിടെ എന്നത് സംബന്ധിച്ച് പൊലീസിന് വിവരമില്ല. കുവൈറ്റിൽ നേരിട്ട ചൂഷണം വെളിപ്പെടുത്തി കൂടുതൽ യുവതികൾ രംഗത്തെത്തുകയാണ്.
മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിലകപ്പെട്ട് ഗള്‍ഫില്‍ അനുഭവിക്കേണ്ടി വന്ന ദുരിത കഥകള്‍ പങ്കുവെച്ച് വീട്ടമ്മ
undefined
നാട്ടിലെത്തിയ ശേഷവും ഭീഷണി നേരിടുന്നതായ് കോട്ടയം സ്വദേശിയായ യുവതി വ്യക്തമാക്കി തന്നെ കബളിപ്പിച്ചത് അലി എന്ന് പേരുള്ള ഏജന്‍റാണെന്നാണ് കോട്ടയത്തെ യുവതി വെളിപ്പെടുത്തിയത്.അലിയെ പിടികൂടാനും പൊലീസിന് ആയിട്ടില്ല.പത്തനംതിട്ട സ്വദേശി അജുമാനെ എറണാകുളം സൗത്ത് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി.അജുമോനെ ചോദ്യംചെയ്യുന്നതോടെ മജീദിലെക്കും മറ്റുള്ളവരിലേക്കും എത്താനാകുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.