'സൗജന്യ സര്‍വീസും', യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല; ശബരിമലയിൽ വിപുലമായ ഒരുക്കങ്ങളെന്ന് കെഎസ്ആര്‍ടിസി

By Web TeamFirst Published Dec 18, 2023, 6:49 PM IST
Highlights

പമ്പയില്‍ നിന്നു നിലയ്ക്കലിലേക്ക് ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്ന് ലഭ്യമാണ്

പത്തനംതിട്ട: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകളിൽ നിന്ന്  വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി KSRTC സ്പെഷ്യൽ ഓഫീസര്‍ അറിയിച്ചു. പമ്പയില്‍ നിന്നു നിലയ്ക്കലിലേക്ക് ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്ന് ലഭ്യമാണ്. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്.  

ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ട്. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം, അവർ ആവശ്യപ്പെടുന്ന  സ്ഥലങ്ങളിലേക്ക്  പ്രത്യേക ചാര്‍ട്ടേഡ് ബസുകളും ലഭ്യമാണ്. പമ്പ - ത്രിവേണി, യു ടേണ്‍ എന്നിവിടങ്ങളില്‍ നിന്ന് തീർത്ഥാടകരെ സൗജന്യമായി പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Latest Videos

ശബരിമലയിലെ കടകളിൽ അമിത വില ഈടാക്കുന്നുവെന്ന് പരാതി, ഇടപെട്ട് ഹൈക്കോടതി

അതേസമയം, ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക്  സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ  ഭാഗമായാണ് നടപടിയെന്ന്  പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.  ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാകും  സേവനം . ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ്  സൗജന്യ വൈഫൈ  ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത്  കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുകയാണ്  ദേവസ്വം ബോർഡിന്റെ ലക്ഷ്യം. 

പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം , ആഴിയുടെ ഭാഗത്തും  മാളികപ്പുറത്തുള്ള അപ്പം - അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ  എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്പോട്ടുകളാകും  ഉണ്ടാവുക. നിലവിൽ  പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക്  ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി.എസ്.എൻ.എല്ലിന് പൂർത്തിയാക്കാനാകും. ഉയർന്ന ഗുണനിലവാരമുള്ള എ.ഡി.എസ്.എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളിൽ സൗജന്യ വൈഫെ സേവനം ബി.എസ്.എൻ.എൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!