വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ടൽ; അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കർഷകൻ; സംഭവം തൃശൂർ പുതുക്കാട് ‌

By Web TeamFirst Published Mar 20, 2024, 2:45 PM IST
Highlights

മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെഎസ്ഇബി പാടത്തിറങ്ങി വാഴ വെട്ടിയത്. വൈകിട്ട് പാടത്ത് എത്തിയപ്പോഴാണ് മനോജ് വിവരം അറിഞ്ഞത്.


തൃശ്ശൂർ: വീണ്ടും വാഴവെട്ടി കെഎസ്ഇബി. തൃശ്ശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് ഇത്തവണ കെഎസ്ഇബി വെട്ടിക്കളഞ്ഞത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി കർഷകൻ മനോജ് പറഞ്ഞു. മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെഎസ്ഇബി പാടത്തിറങ്ങി വാഴ വെട്ടിയത്. വൈകിട്ട് പാടത്ത് എത്തിയപ്പോഴാണ് മനോജ് വിവരം അറിഞ്ഞത്. 

നേരത്തെ വലപ്പാട് ചൂലൂരിലും കെഎസ്ഇബി വാഴ വെട്ടിക്കളഞ്ഞിരുന്നു. സമാനമായ കാരണം പറഞ്ഞായിരുന്നു ഇവിടെയും വാഴ വെട്ടൽ. വാർത്തയായതിന് പിന്നാലെ കൃഷി മന്ത്രി കർഷകനെ വിളിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഉച്ചക്കാണ് ഇവരിങ്ങനെ ചെയ്തതെന്ന് മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാഴ വെട്ടുന്ന കാര്യത്തിൽ അധികൃതരുടെ ഭാ​ഗത്ത് നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും മനോജ് വ്യക്തമാക്കി. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!