കോഴിക്കോട് മാമി തിരോധാനം; വെള്ളിമാടുകുന്നിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം; ബന്ധുക്കളുടെ മൊഴിയെടുക്കും

By Web TeamFirst Published Sep 9, 2024, 4:01 PM IST
Highlights

കേസ്  അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച കുടുംബം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. 

കോഴിക്കോട്: കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം വെളളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി. മാമിയുടെ ബന്ധുക്കളുടെ മൊഴി ആദ്യം രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും അന്വേഷണ വിവരങ്ങളും സംഘം ശേഖരിക്കും. കേസ്  അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച കുടുംബം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കേസിൽ എഡിജിപി അജിത്കുമാർ ഇടപെട്ടു എന്ന പി.വി. അൻവർ എംഎൽഎയുടെ ആരോപണം വിവാദമായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ റുക്സാന നല്‍കിയ ഹര്‍ജിയിൽ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി.

Latest Videos

click me!