കോഴിക്കോട് കൊവിഡ് ചികിത്സയിലുളള 63 കാരിയുടെ നില ഗുരുതരം, രോഗബാധയിൽ അവ്യക്തത

By Web Team  |  First Published May 25, 2020, 11:00 AM IST

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.


കോഴിക്കോട്: കൊവിഡ് വൈറസ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിയായ 63 കാരിയുടെ നില ഗുരുതരമായി തുടരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് മരണം നാലായിരം കടന്നു; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 6977 പേർക്ക്

Latest Videos

undefined

വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൊവിഡ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇവരുള്ളത്. ഇവരുമായി സമ്പര്‍ക്കം പുല‍ര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതിൽ കൃത്യമായ സൂചന ഇതുവരെ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ല.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ പുതുതായി 1510 പേര്‍ നിരീക്ഷണത്തില്‍; 1062 പ്രവാസികളും

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയനാട് സ്വദേശി ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു. മരിച്ച ആമിന ക്യാൻസര്‍ രോഗബാധിതയായിരുന്നു. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലെത്തിയത്. മെഡിക്കൽ കോളേജിൽ ഇന്നലെ മരണത്തിന് കീഴടങ്ങി. 

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണവിധേയമാക്കാമെന്ന് സർക്കാർ

 

click me!