എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി, ആഡംബര കപ്പലുകൾക്ക് നങ്കൂരമിടാം; പ്രതീക്ഷകളുടെ തീരത്ത് കൊല്ലം തുറമുഖം

By Web TeamFirst Published Jun 19, 2024, 2:36 PM IST
Highlights

എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി ലഭിച്ചതോടെ പ്രതീക്ഷകളുടെ തീരത്താണ് കൊല്ലം തുറമുഖം. ആഡംബര കപ്പലുകള്‍ അടക്കമുള്ളവ തുറമുഖത്തില്‍ നങ്കൂരമിടുന്നത് ജില്ലയില്‍ വന്‍ വികസന സാധ്യതകളാണ് തുറന്നിടുന്നത്.

കൊല്ലം: എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി ലഭിച്ചതോടെ പ്രതീക്ഷകളുടെ തീരത്താണ് കൊല്ലം തുറമുഖം. ആഡംബര കപ്പലുകള്‍ അടക്കമുള്ളവ തുറമുഖത്തില്‍ നങ്കൂരമിടുന്നത് ജില്ലയില്‍ വന്‍ വികസന സാധ്യതകളാണ് തുറന്നിടുന്നത്.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കൊല്ലം തുറമുഖത്ത് എമിഗ്രേഷന്‍ ചെക്ക് പോയിന്‍റിന് അനുമതി നല്‍കിയത്. ടൂറിസം അടക്കം ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഇത് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. വിദേശരാജ്യങ്ങളിലെ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് തുറമുഖം വഴി നേരിട്ട് കൊല്ലത്ത് എത്താം. ആഡംബര കപ്പലുകള്‍ അടക്കമുള്ളവയ്ക്ക് ഇവിടെ യാത്രക്കാരെ ഇറക്കാം. കൊല്ലത്തിന്‍റെ സംസ്കാരവും സൗന്ദര്യവും ലോകത്തിന് മുന്നില്‍ തുറക്കും.

Latest Videos

ഇമിഗ്രേഷന്‍ സൗകര്യം ഇല്ലാത്തതിനാണ് യാത്രാ കപ്പലുകള്‍ക്ക് ഇതുവരെ തുറമുഖത്ത് അടുക്കാന്‍ കഴിയാതിരുന്നത്. ഇനി യാത്രാ ആവശ്യങ്ങള്‍ക്കൊപ്പം കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും.

ആമസോണ്‍ പാഴ്സൽ തുറന്നപ്പോൾ ഞെട്ടി ദമ്പതികൾ, ബോക്സിനുള്ളിൽ വിഷപ്പാമ്പ്! വീഡിയോ

click me!