കൊല്ലത്തെ തട്ടിക്കൊണ്ട് പോകലില്‍ രേഖാ ചിത്രം കിറുകൃത്യം; വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളം

By Web TeamFirst Published Dec 1, 2023, 8:52 PM IST
Highlights

കുട്ടിയെ കണ്ടെത്തിയ ശേഷം കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ വച്ചാണ് മൂന്ന് രേഖാ ചിത്രങ്ങള്‍ കൂടി വരച്ച് നല്‍കിയതെന്ന് ഷജിത്ത് പറഞ്ഞു.

തിരുവനന്തപുരം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയവരുടെ രേഖാ ചിത്രം വരച്ചത് സി-ഡിറ്റ് ജീവനക്കാരനായ ഷാജിത്തും ഭാര്യ സ്മിതയും. കുട്ടിയെ കാണാതായ രാത്രി 12 മണിയോടെയാണ് ചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസിപി പ്രദീപിന്റെ ഫോണ്‍ വന്നതെന്ന് ഷാജിത്ത് പറഞ്ഞു. ദൃക്‌സാക്ഷികള്‍ പറഞ്ഞത് അനുസരിച്ച് വെളുപ്പിന് നാല് മണിയോടെ ചിത്രങ്ങള്‍ തയ്യാറാക്കി നല്‍കി. കുട്ടിയെ കണ്ടെത്തിയ ശേഷം കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ വച്ചാണ് മൂന്ന് രേഖാ ചിത്രങ്ങള്‍ കൂടി വരച്ച് നല്‍കിയതെന്ന് ഷാജിത്ത് പറഞ്ഞു. തങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി അന്വേഷണത്തിന് നിര്‍ണ്ണായകമായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷാജിത്ത് കൂട്ടിച്ചേര്‍ത്തു. 

ഷാജിത്തിന്റെ കുറിപ്പ്: കൊല്ലം ഓയൂരിലെ അഭിഗേല്‍ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോള്‍ എസിപി പ്രദീപ് സാറിന്റെ ഫോണ്‍ വന്നു.  പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്‌സാക്ഷികളെ ഞങ്ങളുട വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് 4 മണിയോടെ  തയ്യാറാക്കി നല്‍കി. പിന്നീട് അഭിഗേല്‍ സാറയെ കണ്ടെത്തിയ ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്‍കി. ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണ്ണായക കാരണം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിനോദ് റസ്‌പോണ്‍സ് മറ്റ് സുഹൃത്തുക്കള്‍... എല്ലാര്‍ക്കും നന്ദി സ്‌നേഹം അഭിഗേല്‍ സാറ (ഞങ്ങളുടെ മിയ കുട്ടി) നിര്‍ണ്ണായക അടയാളങ്ങള്‍ തന്നതിന്.

Latest Videos

കേസില്‍ പ്രതികള്‍ പിടിയിലായതോടെ, അന്വേഷണത്തിന് നിര്‍ണായകമായ ചിത്രം വരച്ച ഇരുവരെയും അഭിനന്ദിച്ച് സോഷ്യല്‍മീഡിയ രംഗത്തെത്തി. 

'കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം, കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം'; പത്മകുമാറിന്റെ മൊഴി 

 

click me!