കൊല്ലത്തെ രോഗിക്ക് ഓര്‍മ്മക്കുറവ്, റൂട്ട് മാപ്പ് ദുഷ്ക്കരം; സ്വകാര്യ ആശുപത്രിയിൽ 55 ജീവനക്കാർ ക്വാറന്‍റീനില്‍

By Web Team  |  First Published Jun 30, 2020, 9:36 AM IST

ഓർമ്മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്ക്കരമാണെന്നാണ്. 


കൊല്ലം: കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ 55 ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയെ ചികിത്സിച്ച ഡോക്ടർമാരുള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിൽ പോയത്. ഓർമ്മക്കുറവ് നേരിടുന്ന കായംകുളം സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നത് ദുഷ്ക്കരമാണെന്നാണ് വിവരം. വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചതായും ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായും ഡോക്ടർമാർ അറിയിച്ചു. 

ലക്ഷണങ്ങളില്ലെങ്കില്‍ പത്താം ദിവസം ഡിസ്‍ചാര്‍ജ്; ശുപാര്‍ശ നല്‍കി വിദഗ്‍ധ സമിതി

Latest Videos

undefined

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 65 കാരനെ പരിചരിക്കാൻ മകളും കൊല്ലത്ത് പോയിരുന്നു. ഇന്നലെ വൈകീട്ടോടെ ഇവർക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 20 ലധികം പേരുടെ സാമ്പിളുകൾ പരിശോധിക്കും.

തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നും കായംകുളത്തേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവർമാർ വഴി രോഗം വന്നുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുൻകരുതലിന്‍റെ ഭാഗമായി രോഗബാധിതരുടെ വീടും പച്ചക്കറി മാർക്കറ്റും ഉൾപ്പെടുന്ന രണ്ട് വാർഡുകൾ കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. 

click me!