കലക്ടറുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആർടിപിസി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.
കൊല്ലം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊല്ലം ജില്ലാ കലക്ടർ ബി. അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കലക്ടർ ബംഗ്ലാവിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കലക്ടറുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആർടിപിസി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.
കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ചയാളെ ഒരു ദിവസം കഴിഞ്ഞിട്ടും വീട്ടിൽ നിന്ന് മാറ്റിയില്ലെന്ന് പരാതി
undefined
അതേ സമയം സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജനാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ആണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.