4 ചോദ്യങ്ങൾക്കുളള ഉത്തരം, പദ്മകുമാറിൽ നിന്ന് പൊലീസ് തിരയുന്നത് ഇത് മാത്രം, ആദ്യമൊഴികൾ കെട്ടിച്ചമച്ച കഥകളോ?

By Web TeamFirst Published Dec 2, 2023, 7:05 AM IST
Highlights

തെങ്കാശിയിൽ നിന്ന് പിടിയിലായ പദ്മകുമാറിനെയും ഭാര്യയെയും മകളെയും അടൂരിലെ എ.ആർ. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും എന്തിന്, എങ്ങനെ തുടങ്ങി പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല.

കൊല്ലം : ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി പദ്മകുമാര്‍ മൊഴി മാറ്റിപ്പറയുന്നതാണ് പൊലീസിന് മുന്നിലെ പ്രതിസന്ധി. പദ്മകുമാറിൽ നിന്ന് പൊലീസ് തിരയുന്നത് നാല് ചോദ്യങ്ങൾക്കുളള ഉത്തരം1. കുട്ടിയുടെ കുടുംബവുമായി പദ്മകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നോ ? 2. തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം സഹായിച്ചോ 3. കുറ്റകൃത്യത്തിൽ ഭാര്യയും മകളും വഹിച്ച പങ്കെന്ത് 4. കുട്ടിയെ ഒളിപ്പിച്ചത് എവിടെയൊക്കെ ?  ഈ നാല് ചോദ്യങ്ങൾക്കും പലവട്ടം പലരീതിയിലാണ് പദ്മകുമാര്‍ ഉത്തരം നൽകുന്നത്. ഇതാണ് പൊലീസിനെയും കുഴപ്പിക്കുന്നത്. നാല് ചോദ്യങ്ങൾക്കും ഇന്ന് യഥാര്‍ത്ഥ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പുലര്‍ച്ചെ വരെ പൊലീസ് ചോദ്യംചെയ്യൽ തുടര്‍ന്നു.  

സഹായിച്ച കൂട്ടാളികളെവിടെ? മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞ് പദ്മകുമാര്‍, പുലര്‍ച്ചെ 3 മണിവരെ ചോദ്യംചെയ്യൽ

Latest Videos

തെങ്കാശിയിൽ നിന്ന് പിടിയിലായ പദ്മകുമാറിനെയും ഭാര്യയെയും മകളെയും അടൂരിലെ എ.ആർ. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും എന്തിന്, എങ്ങനെ തുടങ്ങി പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല. രാത്രി ഒമ്പതര മണിയോടെ എഡിജിപി എം.ആർ.അജിത്ത്കുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിപ്പ് വന്നെങ്കിലും ഉണ്ടായില്ല.  ഇതിനിടെ പല വിവരങ്ങളും പുറത്തുവന്നു. ഒന്നിനും സ്ഥിരീകരണമുണ്ടായില്ല. കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാര്‍ ആദ്യം പറഞ്ഞത് മുഴുവൻ നുണയാണെന്ന് പൊലീസ് സംശയിക്കുന്നത്. ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പദ്മകുമാര്‍ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്.  

 

click me!