കേരള സര്‍വകലാശാല കലോത്സവം കോഴക്കേസ്: മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍, ആരോപണം കെട്ടിച്ചമച്ചതെന്ന് പരാതി

By Web TeamFirst Published Mar 14, 2024, 9:28 AM IST
Highlights

സര്‍വകലാശാല കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയ സംഘത്തെ പരിശീലിപ്പിച്ചവരാണ് ജാമ്യം തേടിയത്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം കോഴക്കേസിൽ മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും പോലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരാതി. സര്‍വകലാശാല കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമാണ്. വിധികർത്താവിന് കോഴ നൽകിയിട്ടില്ലയ ആരോപണം പോലീസ് കെട്ടിച്ചമച്ചതാണ്. തങ്ങൾക്കെതിരായ കേസ് ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെയും ബാധിക്കും. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കന്റോൺമെന്റ് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പരിശീലകര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിലാണ് എത്തിയിരിക്കുന്നത്. താൻ പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പിഎൻ ഷാജി പറഞ്ഞിരിക്കുന്നത്. ഇന്ന് ഷാജിയെ പൊലീസ് ചോദ്യം ചെയ്യാനിരുന്നതാണ്. അതിനിടെയാണ് ഇന്നലെ ഷാജി ജീവനൊടുക്കിയത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഇദ്ദേഹം. ഷാജിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും കടുത്ത മനോവിഷമത്തിലാണ് തിരുവനന്തപുരത്ത് നിന്ന് മടങ്ങിയതെന്നും ഇദ്ദേഹത്തിന്റെയും അമ്മയും സഹോദരനും കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!