എസ്എസ്എൽസി പരീക്ഷാരീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

By Web Team  |  First Published May 8, 2024, 3:35 PM IST

ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ രീതി.


തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാരീതി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023-24 വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി ശിവന്‍കുട്ടി. 

99. 69 ശതമാനമാണ് 2023-24 വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്. 9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

Latest Videos

undefined

Also Read: എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!