സാഹിത്യ അക്കാദമി പുരസ്‌കാരം: കവിതയ്ക്ക് കല്‍പറ്റ നാരായണന്‍, കഥയ്ക്ക് എന്‍ രാജന്‍, നോവലില്‍ ഹരിത സാവിത്രി

By Web TeamFirst Published Jul 25, 2024, 4:07 PM IST
Highlights

കല്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകൾ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ 'തെരഞ്ഞെടുത്ത കവിതകൾ' മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ 'സിൻ' ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ 'ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാ'ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ 'ഇ ഫോർ ഈഡിപ്പസ്' മികച്ച നാടകമായി തെരഞ്ഞെടുത്തു.

പി പവിത്രൻ്റെ 'ഭൂപടം തലതിരിക്കുമ്പോൾ' ആണ് മികച്ച സാഹിത്യ വിമ‍ർശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവൻ്റെ 'ഇന്ത്യയെ വീണ്ടെടുക്കൽ' മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിൻ്റെ 'ഒരന്വേഷണത്തിൻ്റെ കഥ' മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്കാരം നേടി.

Latest Videos

'ആംചോ ബസ്‌തറി'ലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എഎം ശ്രീധരൻ്റെ 'കഥാ കദികെ'യാണ് വിവ‍ർത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച 'പെൺകുട്ടിയും കൂട്ടരും' പുരസ്കാരം നേടി. സുനീഷ് വാരനാടിൻ്റെ വാരനാടൻ കഥകളാണ് സാഹ സാഹിത്യ പുരസ്കാരം നേടിയത്.
 

click me!