രജിസ്ട്രേഷനില്ലാതെ 14 ഏക്കറിൽ പ്ലോട്ട് വികസനം; 'കെ-റെറ' നോട്ടീസ് അയച്ചു

By Web TeamFirst Published Jan 30, 2024, 5:47 PM IST
Highlights

കെ-റെറയിൽ രജിസ്റ്റർ ചെയ്യാത്ത ഇത്തരം പദ്ധതികളിൽ നിന്ന് പ്ലോട്ടോ വില്ലയോ അപാർട്ട്മെന്റോ വാങ്ങിയാൽ നിയമപരിരക്ഷ ലഭിക്കില്ലെന്ന് കെ-റെറ ചെയർമാൻ പി.എച്ച്. കുര്യൻ.

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ വില്പനയ്ക്കായി പ്ലോട്ട് വികസിപ്പിച്ച പ്രൊമോട്ടർക്ക് കെ-റെറ (കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 

മലപ്പുറം ജില്ല പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ 14.37 ഏക്കർ ഭൂമിയിൽ പ്ലോട്ട് വികസിപ്പിച്ച ലീഡർ ക്യാപിറ്റൽ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊമോട്ടർക്കാണ് അതോറിറ്റി നോട്ടീസ് അയച്ചത്. റെറ നിയമം സെക്ഷൻ 59(1) പ്രകാരം പിഴയീടാക്കാതിരിക്കാനായി കെ-റെറ മുമ്പാകെ മതിയായ കാരണം ബോധിപ്പിക്കാൻ അറിയിച്ചു കൊണ്ടാണ് നോട്ടീസ്.

Latest Videos

കെ-റെറയിൽ രജിസ്റ്റർ ചെയ്യാത്ത ഇത്തരം പദ്ധതികളിൽ നിന്ന് പ്ലോട്ടോ വില്ലയോ അപാർട്ട്മെന്റോ വാങ്ങിയാൽ നിയമപരിരക്ഷ ലഭിക്കില്ലെന്ന് കെ-റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു.

click me!