തെക്കൻ കേരളത്തിൽ നിലയുറപ്പിപ്പ് മഴ, അടുത്ത 3 മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ  6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് (04/04/2025) യെല്ലോ അലർട്ട് ആണ്. നാളെ (05/04/2025) ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ 4 ജില്ലകളിലും 06 ന് മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇത് കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‍അടുത്ത മൂന്നു മണിക്കൂർ നേരത്തേക്ക് മാത്രമാണ് പ്രഖ്യാപനം.  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Latest Videos

തെക്കൻ തമിഴ് നാടിന്  മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലും  ചക്രവാതച്ചുഴി  നിലനിൽക്കുന്നു. അതോടൊപ്പം  അറബിക്കടലിൽ നിന്നും  ബംഗാൾ  ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിൻറെ  സംയോജന ഫലമായി കേരളത്തിൽ  ഏപ്രിൽ 4  മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഒരു അധ്യാപകന് 400 പേപ്പറുകൾ, ആകെ 1400 പേനകൾ, തീ‍‌ർന്നാൽ വലിച്ചെറിയുമോ?പാലക്കാട്ടെ ഇം​ഗ്ലീഷ് അധ്യാപകരുടെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!