റവ മാത്രം മതി നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം തയ്യാറാക്കാം; റെസിപ്പി

രുചിക്കാലത്തിൽ ഇന്ന് അനീഷ ഷിബിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
 

soft and tasty rava unniyappam recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

soft and tasty rava unniyappam recipe

Latest Videos

 

അരിപ്പൊടി ഇല്ലാതെ റവ കൊണ്ട് നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

റവ  - 1 കപ്പ്
പാൽ - 1/2 കപ്പ്
ശർക്കര - 1 കപ്പ് ( കാച്ചി കുറുക്കിയത്)
ഏലയ്ക്ക -3 എണ്ണം
പാളയംകോടന്‍ -2 എണ്ണം
സോഡ പൊടി - ഒരു നുള്ള്
വെളിച്ചെണ്ണ- ആവശ്യത്തിന് 
നെയ്യ് - ആവശ്യത്തിന്  
 
തയ്യാറാക്കുന്ന വിധം  

ഒരു മിക്സിയുടെ ജാറിലേയ്ക്ക് റവയും പാലും ശർക്കരയും  ഏലയ്ക്കയും പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അതിലേയ്ക്ക് ഒരു നുള്ള് സോഡ പൊടിയും ചേർത്ത് മാറ്റിവെയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് അതിലേയ്ക്ക് നെയ്യിൽ വറുത്ത തേങ്ങ കൂടി ചേർത്ത് ഇളക്കി വയ്ക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ചൂടാക്കാന്‍ വയ്ക്കുക. ശേഷം മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം തയ്യാറാക്കാം. 

Also read: വെറൈറ്റി പലഹാരം വേണോ? മുട്ട പൊട്ടിത്തെറിച്ചത് തയ്യാറാക്കാം; റെസിപ്പി


 

vuukle one pixel image
click me!