കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി, കുട്ടിക്ക് ഗുരുതര പരിക്ക്

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അൽപ്പ സമയം മുമ്പാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. ബസിന്‍റെ അടിയിൽ കുടുങ്ങിയ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

KSRTC bus falls into ditch in neriamangalam ; people trapped, rescue operation underway

എറണാകുളം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അൽപ്പ സമയം മുമ്പാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. സ്ഥലത്ത് ഫയർഫോഴ്സടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ബസിന്‍റെ അടിയിൽ കുടുങ്ങിയ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെയും പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ബസിനു അടിയിൽ കുടുങ്ങിയ കുട്ടിയെ കോതമംഗലം ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. മറ്റു പത്തോളം പേരെ കോതമംഗലം ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Latest Videos

കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് അടിയിലകപ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്

തേനെടുക്കാൻ പോയത് 4 പേർ; സതീശനെ ആന ആക്രമിച്ചു, 3 പേർ വെള്ളത്തിൽ ചാടി, സംഭവം അതിരപ്പിള്ളി പിക്നിക് സ്പോട്ടിൽ

 

vuukle one pixel image
click me!