ഒന്നല്ല, രണ്ട് ചക്രവാതച്ചുഴികൾ: 5 ദിവസം കേരളത്തിൽ ഈ ജില്ലകളിൽ മഴ സാധ്യത, പുതിയ മുന്നറിയിപ്പ്

By Web TeamFirst Published Dec 22, 2023, 3:01 PM IST
Highlights

ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളൊഴികെ മറ്റു ജില്ലകളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവതാച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്.  5 ദിവസം  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായാണ് ഒരു ചക്രവാതചുഴി നിലനില്കുന്നത്.
ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു  ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളൊഴികെ മറ്റു ജില്ലകളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest Videos

23നും 24നും തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 25, 26 തീയതികളിൽ   തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജീല്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.  കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും  ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതുണ്ട്.

പ്രത്യേക ജാഗ്രതാ നിർദേശം

22.12.2023 & 23.12.2023 : കന്യാകുമാരി പ്രദേശം അതിനോട് ചേർന്നുള്ള മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Read More : ലൈഫ് വീട് അനുവദിച്ചതിന് 10000 രൂപ കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ

click me!