2025ലെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു, ഹോളിക്ക് പ്രാദേശികാവധി ദില്ലിയിലുളള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 

By Web TeamFirst Published Oct 10, 2024, 7:53 PM IST
Highlights

14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും. 

തിരുവനന്തപുരം : 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ.

14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും. 

Latest Videos

രജിസ്ട്രേഷന്‍ ഫീസ് ഇളവ്

ബി ഇ എം എല്‍ ലിമിറ്റഡിന്‍റെ  നോണ്‍ കോര്‍ സര്‍പ്ലസ് അസറ്റ്, ബി ഇ എം എല്‍ ലാന്‍റ് അസറ്റ് ലിമിറ്റഡിന്‍റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ഇളവ് നല്‍കും. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് പോലെ പരമാവധി 30,000 രൂപ എന്നതിന് വിധേയമായി 2% രജിസ്ട്രേഷന്‍ ഫീസായി നിശ്ചയിക്കും. 

ഉത്തരവില്‍ ഭേദഗതി

തിരുവനന്തപുരം കിഴക്കേകോട്ട റോഡ് വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിക്കപ്പെട്ട 20 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. കമ്പോളവിലയുടെ 5% നിരക്കിൽ എന്നത് കമ്പോളവിലയുടെ 2% എന്നാക്കി മാറ്റും. ഉത്തരവ് തീയതി മുതൽ ഒരു വർഷത്തിനകം നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തും. ബന്ധപ്പെട്ട വ്യക്തികൾക്ക് ഭൂമി കൈമാറിയ 05.10.2023 മുതൽ ഒന്നര വർഷം എന്ന മാറ്റം വരുത്തും. 29.12.2020 ലെ ഉത്തരവ് പ്രകാരമാണ് റോഡ് വികസനത്തിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വഞ്ചിയൂര്‍ വില്ലേജില്‍ 1.18 ആര്‍ ഭൂമി വീതിച്ചു നല്‍കി കമ്പോള വിലയുടെ 5 % നിരക്കില്‍ ഈടാക്കി പട്ടത്തിന് അനുവദിച്ചത്. 

തിരുവോണം ബംപറടിച്ച ടിക്കറ്റ് തിരഞ്ഞെടുത്തതിൻ്റെ കാരണം വെളിപ്പെടുത്തി അൽത്താഫ്; ടിക്കറ്റ് വിറ്റ നാഗരാജിനെ കണ്ടു

 

 

click me!