50,000 ടെസ്റ്റിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അടച്ചുപൂട്ടല്‍ കൊണ്ടുമാത്രം രോഗത്തെ നേരിടാനാകും എന്ന് കരുതുന്നില്ല എന്നും പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കൂടുതല്‍ ശക്തമായ ബോധവല്‍ക്കരണമാണ് പ്രധാനം. നാമെല്ലാവരും രോഗം ബാധിച്ചേക്കാന്‍ ഇടയുള്ളവരാണ് എന്ന് ആദ്യം ബോധ്യപ്പെടുക. ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് മുഴുവന്‍ ആളുകളെയും എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രക്രിയ ശക്തിപ്പെടുത്തുക. കൊവിഡ് പരിശോധന വര്‍ധിപ്പിച്ച് കൂടുതല്‍ വ്യാപനം ഒഴിവാക്കുക. 50,000 ടെസ്റ്റിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അടച്ചുപൂട്ടല്‍ കൊണ്ടുമാത്രം രോഗത്തെ നേരിടാനാകും എന്ന് കരുതുന്നില്ല' എന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇന്ന് 2655 പേര്‍ക്ക് കൊവിഡ്, 2111 രോഗമുക്തി
undefined
സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര്‍ മരിച്ചു. 2111 പോരാണ് പുതുതായി രോഗമുക്തി നേടിയത്. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. 24 മണിക്കൂറിൽ 40162 സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് 21800 ആക്ടീവ് കേസുകളുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.
ആശങ്ക കൂട്ടി കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 2655 രോഗ ബാധിതര്‍, 2433 പേര്‍ക്ക് സമ്പര്‍ക്കം, 11 മരണം