Malayalam News Highlights : ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ BJP നീക്കം
Feb 29, 2024, 8:03 AM IST
ഹിമാചൽപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ ഇന്ന് പ്രതിപക്ഷ നേതാവ് ഗവർണറെ കാണും.രാവിലെ 7 30ന് ആയിരിക്കും ജയ്റാം താക്കൂർ ഗവർണറെ കാണുക. 68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.
8:23 AM
മുള്ളൻകൊല്ലിയിലെ കടുവയ്ക്ക് ഒടുവിൽ മൃഗശാലയിൽ പുനരധിവാസം
മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയ്ക്ക് തൃശ്ശൂർ മൃഗശാലയിൽ പുനരധിവാസം. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടിൽ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൌത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയത്.
8:23 AM
സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്, പാർലമെന്ററി യോഗം ഇന്ന്
ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിൻ്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാൽ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്ചിതത്വം തുടരുകയാണ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും.
8:22 AM
ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം
6:01 AM
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നും തമിഴ്നാട്ടിൽ പൊതുപരിപാടികൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നും തമിഴ്നാട്ടിൽ പൊതുപരിപാടികൾ. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 9.45നാണ് ചടങ്ങ്. പിന്നീട് തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് മോദിയുടെ സന്ദർശനം.ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് മോദി മഹാരാഷ്ടയിലേക്ക് പോകും.
6:00 AM
ഹിമാചൽപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം
ഹിമാചൽപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ ഇന്ന് പ്രതിപക്ഷ നേതാവ് ഗവർണറെ കാണും.രാവിലെ 7 30ന് ആയിരിക്കും ജയ്റാം താക്കൂർ ഗവർണറെ കാണുക. 68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.
8:23 AM IST:
മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയ്ക്ക് തൃശ്ശൂർ മൃഗശാലയിൽ പുനരധിവാസം. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127. നേരത്തെ വയനാട്ടിൽ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൌത്ത് വയനാട് ഒമ്പതാമനും പുത്തൂരിലായിരുന്നു പുനരധിവാസം ഒരുങ്ങിയത്.
8:23 AM IST:
ലോക്സഭാ സ്ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിൻ്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാൽ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗിൽ അനിശ്ചിതത്വം തുടരുകയാണ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും.
8:22 AM IST:
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം
6:01 AM IST:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നും തമിഴ്നാട്ടിൽ പൊതുപരിപാടികൾ. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 9.45നാണ് ചടങ്ങ്. പിന്നീട് തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് മോദിയുടെ സന്ദർശനം.ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് മോദി മഹാരാഷ്ടയിലേക്ക് പോകും.
6:00 AM IST: