Malayalam News Highlights: യുദ്ധക്കളമായി തലസ്ഥാനം;കെഎസ്‍യു ഡിജിപി ഓഫീസ് മാർച്ചില്‍ സംഘർഷം

തിരുവനന്തപുരം:കെഎസ്‍യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്‍റെ പ്രചരണ ബോർഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. 

6:00 PM

കരുവന്നൂർ കേസ്; ഇഡിയോട് ചോദ്യങ്ങളുമായി കോടതി

കരുവന്നൂർ ബാങ്ക് കള്ളപ്പണമിടപാട് കേസില്‍ ഇഡിയോട് ചോദ്യങ്ങളുമായി എറണാകുളം പി.എം.എൽ.എ കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയുന്നില്ലെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റം ചെയ്തവർ പോലും സ്വതന്ത്രരായി തുടരുകയാണ്. സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.

6:00 PM

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ അമ്മ മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. 

1:50 PM

'മര്യാദക്ക് എങ്കിൽ മര്യാദക്ക്,നിങ്ങൾ എണ്ണുന്നതിന് മുമ്പ് ഞങ്ങൾ എണ്ണും'; വെല്ലുവിളിയുമായി മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെല്ലുവിളിയുമായി മന്ത്രി വി. ശിവന്‍കുട്ടി. മര്യാദക്ക് എങ്കില്‍ മര്യാദക്കെന്നും നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരും ശിവന്‍കുട്ടി വെല്ലുവിളിച്ചു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ വിഡി സതീശന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ മറുപടി. ചിറയന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവര്‍ണര്‍ക്കെതിരെയും ശിവന്‍കുട്ടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

1:49 PM

വന്യജീവി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം; പുലിയാണെന്ന് നാട്ടുകാർ, റോഡ് ഉപരോധിച്ചു

തമിഴ്നാട്  നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം.തോട്ടം തൊഴിലാളികൾക്ക് ആണ് പരിക്ക് . ചിത്ര, ദുർഗ , വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. പുലിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ വ്യക്തമാക്കി. ചിത്ര, ദുർഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ ഗൂഡല്ലൂരിലെ ആശുപത്രിയിലാണ്. പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

1:49 PM

'വ്യക്തിപൂജ പാർട്ടിക്കില്ല, വാസവന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം': എംവി ​ഗോവിന്ദൻ

പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. 

1:48 PM

എംഎ മുഹമ്മദ് ജമാല്‍ അന്തരിച്ചു; വിട വാങ്ങിയത് വയനാടിന്‍റെ വിദ്യാഭ്യാസ ശാക്തീകരണത്തില്‍ മുഖ്യപങ്കുവഹിച്ച നേതാവ്

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു.ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്.ജില്ലയിലെ നാൽപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിയാണ്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നാലുമണി വരെ വയനാട് മുട്ടില്‍ യത്തീംഖാനയില്‍ ജനാസ പൊതുദര്‍ശനത്തിനായി സൗകര്യമൊരുക്കും.വൈകുന്നേരം ആറിന് സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.

12:00 PM

വിധവാപെൻഷൻ കുടിശിക വേണം: മറിയക്കുട്ടി ഹൈക്കോടതിയിൽ

വിധവാപെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. കേന്ദ്ര സർക്കാർ വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ, ക്രിസ്മസിനു പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാൻ ആവില്ലെന്ന് കോടതി പറഞ്ഞു. 78 വയസ്സുള്ള സ്ത്രീയാണെന്നും കോടതി പറഞ്ഞു. വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. 1600 രൂപയല്ലേ ചോദിക്കുന്നുള്ളൂവെന്ന് കോടതി പറഞ്ഞു. മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കുമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മറിയക്കുട്ടി വിഐപിയെന്ന് പറഞ്ഞ കോടതി, സർക്കാരിന്റെന കയ്യിൽ പണം ഇല്ലെന്ന് പറയരുതെന്ന് പറഞ്ഞു. പല ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്, ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്, കോടതിക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ. 1600 രൂപ സർക്കാരിന് ഒന്നും അല്ലായിരിക്കും എന്നാൽ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി പറഞ്ഞു.

11:57 AM

അഖിലേഷ് യാദവ് - മായാവതി പോര്; ഇന്ത്യ സഖ്യത്തിന് തലവേദന

ഇന്ത്യ സഖ്യത്തിൽ വീണ്ടും പ്രതിസന്ധി. അഖിലേഷ് യാദവും, മായാവതിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നതാണ് വെല്ലുവിളി. മായാവതി ചേർന്നാൽ ഇന്ത്യ സഖ്യം വിടുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. സഖ്യത്തിലെടുക്കാൻ അഖിലേഷിന് കത്ത് നൽകിയിട്ടില്ലെന്ന് മായാവതിയും തിരിച്ചടിച്ചു. ആര് എപ്പോൾ പ്രയോജനപ്പെടുമെന്ന് ആർക്കും പറയാനാവില്ലെന്നും മായാവതി പറഞ്ഞു.

11:56 AM

നേരിനെ വിലക്കില്ല!

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'നേരിന്റെ' റിലീസിന് വിലക്ക് ഏര്‍പ്പെടുത്താൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നൽകിയിട്ടില്ലെന്നും പ്രതിഫലം നൽകിയില്ലെന്നുമുള്ള പരാതികളാണ് ഹര്‍ജിക്കാരനായ കഥാകൃത്ത് ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരിൽ സിനിമയുടെ റിലീസ് തടയാനാകില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും.

11:54 AM

സെനറ്റ് യോഗത്തിൽ കയ്യാങ്കളി

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി. വിസിയെ കൈയ്യേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ കുറ്റപ്പെടുത്തി. അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ പരാതിപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തിൽ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചത്

11:53 AM

പൊന്മുടിക്ക് തടവും പിഴയും ശിക്ഷ

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് ഡിഎംകെ നേതാവ് കെ പൊന്മുടിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഭാര്യയെയും മൂന്ന് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. 50 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇതോടെ കെ പൊന്മുടി എംഎൽഎ സ്ഥാനത്ത് അയോഗ്യനാവും. മന്ത്രിസ്ഥാനവും നഷ്ടമാകും.

11:52 AM

യാത്രാദുരിതം പരിഹരിക്കാൻ കെസി വേണുഗോപാൽ എംപി

മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാൽ സംസാരിച്ചു. കർണാടക എസ്ആർടിസി 59 അധിക സ്പെഷൽ സർവീസുകൾ നടത്താൻ തീരുമാനിച്ചെന്ന് കെസി വേണുഗോപാൽ അറിയിച്ചു. ക്രിസ്മസ് അവധിയോടടുപ്പിച്ച് ഈ മാസം 22 ,23 ,24 തീയതികളിൽ ആകും പ്രത്യേക സർവീസുകൾ. ഇതിൽ 18 സർവീസുകൾ എറണാകുളത്തേക്ക്, 17 സർവീസുകൾ തൃശ്ശൂർ വരെ. കോഴിക്കോടേക്കും കണ്ണൂരേക്കും പ്രത്യേകം സർവീസുകൾ ഉണ്ടാകും.

11:50 AM

കോഴിക്കോട് വീണ്ടും കൊവിഡ് മരണം

കോഴിക്കോട് വീണ്ടും കൊവിഡ് മരണം. താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി (72) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി

11:49 AM

പൊലീസുകാരൻ ജീവനൊടുക്കി

തൃശൂർ എആർ ക്യാംപിലെ ഡ്രൈവർ സിപിഒ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40) - നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവറായിരുന്നു. ഏറെ നാളായി അവധിയിലായിരുന്നു.

11:48 AM

എം.എ.മുഹമ്മദ് ജമാൽ അന്തരിച്ചു

വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.എ.മുഹമ്മദ് ജമാൽ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ജില്ലയിലെ നാൽപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിയാണ്.

11:47 AM

മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ ജീവനൊടുക്കി

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അജേഷിന്റെ മാതാപിതാക്കളെ വീട്ടിനുള്ളിൽ  വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പോലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു

11:47 AM

കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട്

തല്ലി തീർക്കാൻ ആണെങ്കിൽ തല്ലി തീർക്കാമെന്ന് കെ മുരളീധരൻ. 'രക്ഷാപ്രവർത്തനം' ഊർജിതമാക്കണം. തല്ലുന്ന കണക്കുമായി വന്നാൽ തല്ലി തന്നെ തീർക്കും. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഭരിക്കുമ്പോൾ ഗാന്ധി മാർഗ്ഗത്തിന് പ്രസക്തിയില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതോടെയാണ് നയം മാറ്റാൻ പാർട്ടി തീരുമാനിച്ചത്. കെ സുധാകരന്റെ സംഘപരിവാർ പ്രസ്താവന അടഞ്ഞ അധ്യായമെന്നും മുരളീധരൻ

11:46 AM

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത പ്രതികൾ കുന്നംകുളത്ത് പിടിയിൽ

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത പരാതിയിൽ മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിലായി. അളഗപ്പൻ, ഭാര്യ നാച്ചൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് കുന്നംകുളത്തെത്തി ഇവരെ പിടികൂടിയത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിലായിരുന്നു ഒളിവിൽ പാർത്തത്. പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഒളിവിടം ഒരുക്കാൻ ഒത്താശ ചെയ്തത്. പവർ ഓഫ് അറ്റോണിയുടെ മറവിൽ സ്വത്ത് തട്ടിയെന്നാണ് പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പൻ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റി. 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തു

11:44 AM

എസ്എഫ്ഐ തടഞ്ഞു

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പ്രവീൺകുമാർ, മനോജ് സി, ഹരീഷ്. എവി, പദ്മശ്രീ ജേതാവ് ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ, അശ്വിൻ എന്നിവരെ സംഘപരിവാർ നോമിനികളെന്ന് ആരോപിച്ച് സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് എസ്എഫ്ഐ തടഞ്ഞു.

11:43 AM

കൊവിഡ് കണക്ക്

സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ്

മൂന്ന് മരണം സ്ഥിരീകരിച്ചു

ആകെ 2341 പേര്‍ ചികിത്സയിലാണ്

11:42 AM

നവകേരള സദസ്സിൽ കോൺഗ്രസ് കൗൺസിലർ

കോൺഗ്രസ് കൗൺസിലർ നവകേരള സദസ്സിൽ പങ്കെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം എംഎസ് ബിനുവാണ് നവ കേരള സദസ്സിൽ പങ്കെടുത്തത്. നെടുമങ്ങാട് നഗരസഭ കൗൺസിലർ ആണ് ബിനു. നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു.

11:41 AM

വിഡി സതീശനെതിരെ മുഹമ്മദ് റിയാസ്

വിഡി സതീശനെതിരെ മുഹമ്മദ് റിയാസ്. സതീശൻ പ്രതിപക്ഷ നേതാവ് എന്ന ബഹുമാനം അർഹിക്കുന്നില്ല, അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശൻ എന്ന് വിളിച്ചത്, വിഡി എന്നാൽ വെറും ഡയലോഗ് എന്നായി മാറി, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ്, പാർട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് സതീശൻ, നേർക്കുനേർ പോരാടാൻ ഇറങ്ങിയാൽ നവകേരള സദസിന് ആളുകൂടുമെന്നും റിയാസ്

11:40 AM

അപകടം

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം ചെങ്കരയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞു. എട്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള സംഘം ആണ് അപകടത്തിൽ പെട്ടത്.

11:40 AM

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്നു. ഇപ്പോൾ ജലനിരപ്പ് 139.90 അടിയായി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. നീരോഴുക്ക് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്.

6:38 AM

കെ സുധാകരന് പകരമാളില്ല

കെ സുധാകരന് പകരം ആർക്കെങ്കിലും ചുമതല ആലോചിച്ചിട്ടില്ലെന്ന് എഐസിസി. കെ സുധാകരൻ ചികിത്സയ്ക്ക് യാത്ര വേണ്ടി വരുമെന്ന് അറിയിച്ചു. യാത്ര തീരുമാനിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.

6:37 AM

സഖ്യങ്ങൾ ആലോചിക്കാൻ കോൺഗ്രസ്

സംസ്ഥാനതല സഖ്യങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതി ആലോചിക്കും. ഇന്ത്യ സഖ്യത്തിലുയർന്ന നിർദ്ദേശങ്ങൾ ചർച്ചയാകും. ബംഗാളിലെ സഖ്യത്തിൽ സംസ്ഥാന ഘടകം തീരുമാനം എഐസിസിക്ക് വിട്ടു. മാന്യമായ നിർദ്ദേശം വന്നാൽ മാത്രം തൃണമൂലുമായി സഖ്യം മതിയെന്ന് നിലപാട്

6:37 AM

രാജ്യസഭ അജണ്ടയിൽ ഉൾപ്പെടുത്തി

ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരമുള്ള ബില്ലുകൾ ഇന്ന് രാജ്യസഭ അജണ്ടയിൽ ഉൾപ്പെടുത്തി. ലോക്സഭയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ബിൽ പാസാക്കും

6:00 PM IST:

കരുവന്നൂർ ബാങ്ക് കള്ളപ്പണമിടപാട് കേസില്‍ ഇഡിയോട് ചോദ്യങ്ങളുമായി എറണാകുളം പി.എം.എൽ.എ കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയുന്നില്ലെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റം ചെയ്തവർ പോലും സ്വതന്ത്രരായി തുടരുകയാണ്. സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.

6:00 PM IST:

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ അമ്മ മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. 

1:50 PM IST:

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെല്ലുവിളിയുമായി മന്ത്രി വി. ശിവന്‍കുട്ടി. മര്യാദക്ക് എങ്കില്‍ മര്യാദക്കെന്നും നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരും ശിവന്‍കുട്ടി വെല്ലുവിളിച്ചു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ വിഡി സതീശന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ മറുപടി. ചിറയന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗവര്‍ണര്‍ക്കെതിരെയും ശിവന്‍കുട്ടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

1:49 PM IST:

തമിഴ്നാട്  നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം.തോട്ടം തൊഴിലാളികൾക്ക് ആണ് പരിക്ക് . ചിത്ര, ദുർഗ , വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. പുലിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ വ്യക്തമാക്കി. ചിത്ര, ദുർഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ ഗൂഡല്ലൂരിലെ ആശുപത്രിയിലാണ്. പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

1:49 PM IST:

പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. 

1:48 PM IST:

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു.ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്.ജില്ലയിലെ നാൽപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിയാണ്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നാലുമണി വരെ വയനാട് മുട്ടില്‍ യത്തീംഖാനയില്‍ ജനാസ പൊതുദര്‍ശനത്തിനായി സൗകര്യമൊരുക്കും.വൈകുന്നേരം ആറിന് സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.

12:00 PM IST:

വിധവാപെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. കേന്ദ്ര സർക്കാർ വിഹിതം കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ, ക്രിസ്മസിനു പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാൻ ആവില്ലെന്ന് കോടതി പറഞ്ഞു. 78 വയസ്സുള്ള സ്ത്രീയാണെന്നും കോടതി പറഞ്ഞു. വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. 1600 രൂപയല്ലേ ചോദിക്കുന്നുള്ളൂവെന്ന് കോടതി പറഞ്ഞു. മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കുമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മറിയക്കുട്ടി വിഐപിയെന്ന് പറഞ്ഞ കോടതി, സർക്കാരിന്റെന കയ്യിൽ പണം ഇല്ലെന്ന് പറയരുതെന്ന് പറഞ്ഞു. പല ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്, ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്, കോടതിക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ. 1600 രൂപ സർക്കാരിന് ഒന്നും അല്ലായിരിക്കും എന്നാൽ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി പറഞ്ഞു.

11:57 AM IST:

ഇന്ത്യ സഖ്യത്തിൽ വീണ്ടും പ്രതിസന്ധി. അഖിലേഷ് യാദവും, മായാവതിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നതാണ് വെല്ലുവിളി. മായാവതി ചേർന്നാൽ ഇന്ത്യ സഖ്യം വിടുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. സഖ്യത്തിലെടുക്കാൻ അഖിലേഷിന് കത്ത് നൽകിയിട്ടില്ലെന്ന് മായാവതിയും തിരിച്ചടിച്ചു. ആര് എപ്പോൾ പ്രയോജനപ്പെടുമെന്ന് ആർക്കും പറയാനാവില്ലെന്നും മായാവതി പറഞ്ഞു.

11:56 AM IST:

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'നേരിന്റെ' റിലീസിന് വിലക്ക് ഏര്‍പ്പെടുത്താൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നൽകിയിട്ടില്ലെന്നും പ്രതിഫലം നൽകിയില്ലെന്നുമുള്ള പരാതികളാണ് ഹര്‍ജിക്കാരനായ കഥാകൃത്ത് ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരിൽ സിനിമയുടെ റിലീസ് തടയാനാകില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും.

11:54 AM IST:

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി. വിസിയെ കൈയ്യേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ കുറ്റപ്പെടുത്തി. അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ പരാതിപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തിൽ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചത്

11:53 AM IST:

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് ഡിഎംകെ നേതാവ് കെ പൊന്മുടിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഭാര്യയെയും മൂന്ന് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. 50 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇതോടെ കെ പൊന്മുടി എംഎൽഎ സ്ഥാനത്ത് അയോഗ്യനാവും. മന്ത്രിസ്ഥാനവും നഷ്ടമാകും.

11:52 AM IST:

മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാൽ സംസാരിച്ചു. കർണാടക എസ്ആർടിസി 59 അധിക സ്പെഷൽ സർവീസുകൾ നടത്താൻ തീരുമാനിച്ചെന്ന് കെസി വേണുഗോപാൽ അറിയിച്ചു. ക്രിസ്മസ് അവധിയോടടുപ്പിച്ച് ഈ മാസം 22 ,23 ,24 തീയതികളിൽ ആകും പ്രത്യേക സർവീസുകൾ. ഇതിൽ 18 സർവീസുകൾ എറണാകുളത്തേക്ക്, 17 സർവീസുകൾ തൃശ്ശൂർ വരെ. കോഴിക്കോടേക്കും കണ്ണൂരേക്കും പ്രത്യേകം സർവീസുകൾ ഉണ്ടാകും.

11:50 AM IST:

കോഴിക്കോട് വീണ്ടും കൊവിഡ് മരണം. താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടിൽ അലവി (72) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി

11:49 AM IST:

തൃശൂർ എആർ ക്യാംപിലെ ഡ്രൈവർ സിപിഒ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40) - നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവറായിരുന്നു. ഏറെ നാളായി അവധിയിലായിരുന്നു.

11:48 AM IST:

വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.എ.മുഹമ്മദ് ജമാൽ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ജില്ലയിലെ നാൽപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിയാണ്.

11:47 AM IST:

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അജേഷിന്റെ മാതാപിതാക്കളെ വീട്ടിനുള്ളിൽ  വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പോലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു

11:47 AM IST:

തല്ലി തീർക്കാൻ ആണെങ്കിൽ തല്ലി തീർക്കാമെന്ന് കെ മുരളീധരൻ. 'രക്ഷാപ്രവർത്തനം' ഊർജിതമാക്കണം. തല്ലുന്ന കണക്കുമായി വന്നാൽ തല്ലി തന്നെ തീർക്കും. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഭരിക്കുമ്പോൾ ഗാന്ധി മാർഗ്ഗത്തിന് പ്രസക്തിയില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതോടെയാണ് നയം മാറ്റാൻ പാർട്ടി തീരുമാനിച്ചത്. കെ സുധാകരന്റെ സംഘപരിവാർ പ്രസ്താവന അടഞ്ഞ അധ്യായമെന്നും മുരളീധരൻ

11:46 AM IST:

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത പരാതിയിൽ മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിലായി. അളഗപ്പൻ, ഭാര്യ നാച്ചൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് കുന്നംകുളത്തെത്തി ഇവരെ പിടികൂടിയത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിലായിരുന്നു ഒളിവിൽ പാർത്തത്. പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഒളിവിടം ഒരുക്കാൻ ഒത്താശ ചെയ്തത്. പവർ ഓഫ് അറ്റോണിയുടെ മറവിൽ സ്വത്ത് തട്ടിയെന്നാണ് പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പൻ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റി. 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തു

11:44 AM IST:

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പ്രവീൺകുമാർ, മനോജ് സി, ഹരീഷ്. എവി, പദ്മശ്രീ ജേതാവ് ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ, അശ്വിൻ എന്നിവരെ സംഘപരിവാർ നോമിനികളെന്ന് ആരോപിച്ച് സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് എസ്എഫ്ഐ തടഞ്ഞു.

11:43 AM IST:

സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ്

മൂന്ന് മരണം സ്ഥിരീകരിച്ചു

ആകെ 2341 പേര്‍ ചികിത്സയിലാണ്

11:42 AM IST:

കോൺഗ്രസ് കൗൺസിലർ നവകേരള സദസ്സിൽ പങ്കെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം എംഎസ് ബിനുവാണ് നവ കേരള സദസ്സിൽ പങ്കെടുത്തത്. നെടുമങ്ങാട് നഗരസഭ കൗൺസിലർ ആണ് ബിനു. നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു.

11:41 AM IST:

വിഡി സതീശനെതിരെ മുഹമ്മദ് റിയാസ്. സതീശൻ പ്രതിപക്ഷ നേതാവ് എന്ന ബഹുമാനം അർഹിക്കുന്നില്ല, അതുകൊണ്ടാണ് ഇന്നലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സതീശൻ എന്ന് വിളിച്ചത്, വിഡി എന്നാൽ വെറും ഡയലോഗ് എന്നായി മാറി, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ്, പാർട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് സതീശൻ, നേർക്കുനേർ പോരാടാൻ ഇറങ്ങിയാൽ നവകേരള സദസിന് ആളുകൂടുമെന്നും റിയാസ്

11:40 AM IST:

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം ചെങ്കരയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞു. എട്ടു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള സംഘം ആണ് അപകടത്തിൽ പെട്ടത്.

11:40 AM IST:

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്നു. ഇപ്പോൾ ജലനിരപ്പ് 139.90 അടിയായി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. നീരോഴുക്ക് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്.

6:38 AM IST:

കെ സുധാകരന് പകരം ആർക്കെങ്കിലും ചുമതല ആലോചിച്ചിട്ടില്ലെന്ന് എഐസിസി. കെ സുധാകരൻ ചികിത്സയ്ക്ക് യാത്ര വേണ്ടി വരുമെന്ന് അറിയിച്ചു. യാത്ര തീരുമാനിച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.

6:37 AM IST: