Trending Videos: ഇറാനിൽ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ

ഇറാനിൽ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. ടെഹ്റാനിൽ ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്ഫോടനമുണ്ടായി.

11:19 AM

പ്രിയങ്കയ്ക്കായി വോട്ട് തേടി കോണ്‍ഗ്രസ് നേതാക്കൾ

പ്രിയങ്കയ്ക്കായി വോട്ട് തേടി കോണ്‍ഗ്രസ് നേതാക്കൾ. വീടുകൾ തോറും പ്രചാരണത്തിനെത്തി രാജ്മോഹൻ ഉണ്ണിത്താൻ

11:17 AM

സർക്കാർ എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറിയാവുന്ന വിവരങ്ങൾ മൊഴി നൽകിയതായും  സർക്കാർ എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ

10:31 AM

ഇറാനെ ആക്രമിച്ച് ഇസ്രയേൽ

ഇറാനെ ആക്രമിച്ച് ഇസ്രയേൽ. വലിയ നഷ്ടങ്ങളുണ്ടായാൽ ഇറാൻ തിരിച്ചടിക്കാൻ സാധ്യതയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്

 

10:21 AM

'അതെനിക്ക് അബദ്ധം പറ്റിയതല്ല'; ബോധപൂർവമെന്ന് എൻ എൻ കൃഷ്ണദാസ്

പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. ഇറച്ചിക്കടയിൽ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തിൽ ഉറച്ചുനില്‍ക്കുകയാണെന്ന് എൻഎൻ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

10:23 AM

കൃഷ്ണദാസിന്റെ മോശം പരാമർശത്തോട് മുഖം തിരിച്ച് പാലക്കാട്ടുകാർ

മാധ്യമങ്ങളോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശത്തോട് മുഖം തിരിച്ച് പാലക്കാട്ടുകാരുടെ പ്രതികരണം.

10:19 AM

'അത് എൻ എൻ കൃഷ്‌ണദാസിന്റെ ശൈലി'; ന്യായീകരിച്ച് എ കെ ബാലൻ

മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച എൻ എൻ കൃഷ്‌ണദാസിനെ ന്യായീകരിച്ച് എ കെ ബാലൻ

10:21 AM

കൃഷ്ണദാസിന്റെ മോശം പരാമർശം കാണിക്കുന്നത് അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയെന്ന് ഷാഫി

മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്‍റെ മറുപടി അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി.

10:17 AM

കൃഷ്ണദാസിന്റെ മോശം പരാമർശം; പാലക്കാട്ടെ ജനം മറുപടി നൽകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച എൻ എൻ കൃഷ്ണദാസിന് പാലക്കാട്ടെ ജനം മറുപടി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ

10:19 AM

പി സരിനെ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വെള്ളാപ്പള്ളി നടേശൻ

പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനെ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വിശേഷിപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

10:15 AM

വീട്ടുമുറ്റത്ത് സിമന്റ് കട്ടകൾ ഇറക്കുന്നത് തടഞ്ഞ് സിഐടിയു

വീട്ടുമുറ്റത്ത് സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയുവിന്റെ ചുമട്ടുതൊഴിലാളികൾ. അണിചേരിക്കടുത്ത് പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നത് സിഐടിയു തൊഴിലാളികൾ തടയുകയായിരുന്നു. 

10:17 AM

മികച്ച പ്രകടനം പുറത്തെടുത്തിട്ടും തോൽവി, കടുത്ത നിരാശയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഹോം ഗ്രൗണ്ടിൽ ബെംഗളുരു എഫ്സിയോടേറ്റ തോൽവിയുടെ നിരാശ മറച്ച് വയ്ക്കാതെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ. മികച്ച പ്രകടനം പുറത്തെടുത്തിട്ടും തോറ്റതിൽ കടുത്ത നിരാശയെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതികരിക്കുന്നത്

7:12 AM

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോൽവി. കരുത്തരായ ബെംഗളൂരു എഫ്സി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. സ്വന്തം തട്ടകത്തിൽ ചിരവൈരികളോട് കണക്കു തീർക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് കണ്ണീരോടെ മടക്കം. മികച്ച കളി പുറത്തെടുത്തിട്ടും ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം. സീസണിൽ തോൽവി അറിയാതെ അയൽക്കാരുടെ ജൈത്ര യാത്ര. പരിക്കേറ്റ സൂപ്പർ താരം നോഹ സദൂയി ഇല്ലാതെ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാൽ പദ്ധതികളൊക്കെ പാളി.