'നാനോസ്‌പോഞ്ച് സാങ്കേതിക വിദ്യയ്ക്ക് മികച്ച സാധ്യത'; ടൂറിൻ യൂണിവേഴ്‌സിറ്റിയുമായി ഗവേഷണ രംഗത്ത് കൈകോർത്ത് കേരളം

By Web TeamFirst Published Nov 29, 2023, 3:10 AM IST
Highlights

കെട്ടിട നിർമാണ മേഖലയിൽ നാനോസ്‌പോഞ്ച് സാങ്കേതിക വിദ്യയ്ക്ക് മികച്ച സാധ്യതകളാണുള്ളതെന്നും, നിർമാണ മേഖലയിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഇറ്റലിയിലെ ടൂറിൻ യൂണിവേഴ്‌സിറ്റിയിലെ കെമിക്കൽ ഇൻഡസ്ട്രീസ് വിഭാഗം മേധാവി പ്രൊഫ. ഫ്രാൻസിസ്‌കോ ട്രോട്ട സംസ്ഥാന നിർമിതി കേന്ദ്രം സന്ദർശിച്ച് കെട്ടിട നിർമാണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചു ചർച്ച നടത്തി. കെട്ടിട നിർമാണ മേഖലയിൽ നാനോസ്‌പോഞ്ച് സാങ്കേതിക വിദ്യയ്ക്ക് മികച്ച സാധ്യതകളാണുള്ളതെന്നും, നിർമാണ മേഖലയിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കെസ്‌നിക്കിന്റെ നൂതന സംരംഭമായ 3 ഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് നിർമിച്ച AMAZE-28′ അദ്ദേഹം സന്ദർശിക്കുകയും 3 ഡി പ്രിന്റിങ് ടെക്നോളജി ഉൾപ്പെടെയുള്ള മേഖലകളിൽ യോജിച്ചു പ്രവർത്തിക്കുന്നതിന് ടൂറിൻ യൂണിവേഴ്‌സിറ്റി സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. നിർമിതി കേന്ദ്രം സംഘടിപ്പിച്ച Meet the Luminaries’ പരിപാടിയിൽ ജീവനക്കാരുമായി അദ്ദേഹം സംവദിച്ചു.

Latest Videos

ടൂറിൻ യൂണിവേഴ്‌സിറ്റിയുമായുള്ള സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ധാരണപത്രം കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സംസ്ഥാന നിർമിതികേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ് പറഞ്ഞു.  ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് മാനേജിങ് ഡയറക്ടർ ജോർജ് നൈനാൻ, ലാബിഷാസ് ഡീൻ ഡോ. റൂബി എബ്രഹാം, കെ.എം.എം.എൽ മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ എസ്. സുരേഷ്‌കുമാർ, പ്രൊഫ. ജി. ജേക്കബ്, സംസ്ഥാന നിർമിതി കേന്ദ്രം ഫിനാൻസ് അഡ്വൈസർ അശോക് കുമാർ, ചീഫ് ടെക്‌നിക്കൽ ഓഫീസർ ആർ. ജയൻ, ഡെപ്യൂട്ടി ടെക്‌നിക്കൽ കോഓർഡിനേറ്റർ ഡോ. റോബർട്ട് വി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

'എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്, ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് '; മറുപടിയുമായി മുകേഷ് എംഎൽഎ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!