പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല; 18% ൽ നിന്നും 5 ശതമാനമാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ‌ഹൈക്കോടതി

By Web TeamFirst Published Jun 18, 2024, 5:55 PM IST
Highlights

സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. പാക്കറ്റിലാക്കിയ പകുതി വേവിച്ച പെറോട്ടക്ക് അഞ്ച് ശതമാനത്തിലധികം ജിഎസ്ടി വാങ്ങരുതെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നികുതിയിളവ് നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

ചപ്പാത്തി, റൊട്ടി തുടങ്ങിയവയ്ക്ക് 18 ശതമാനം ജിഎസ്ടിയിൽ ഇളവ് അനുവദിച്ചത് പാക്കറ്റ് പൊറോട്ടക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ ഹര്‍ജി നൽകിയത്. പെറോട്ടയും നികുതി വേണ്ടാത്ത ബ്രെഡും തമ്മിൽ വ്യത്യാസമുണ്ട്.. അതിനാൽ പാക്കറ്റ് പൊറോട്ടക്ക് 18 ശതമാനം ജിഎസ്ടി ബാധകമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പാക്കറ്റ് പെറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയ ഉത്തരവ് ചോദ്യം ചെയത് മോഡേൺ ഫുഡ് എന്‍റർപ്രൈസസ് നൽകിയ ഹര്‍ജിയിലാണ് നേരത്തെ നികുതി ഒഴിവാക്കി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവുണ്ടായത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!